"ഈ പ്രായത്തില്‍ എന്തൊരു ഇതാ"; മാധുരിയുടെ തകര്‍പ്പന്‍ ഡാന്‍സ്

Published : Sep 20, 2018, 10:16 AM IST
"ഈ പ്രായത്തില്‍ എന്തൊരു ഇതാ"; മാധുരിയുടെ തകര്‍പ്പന്‍ ഡാന്‍സ്

Synopsis

സ്റ്റാര്‍ സ്ക്രീന്‍  പുരസ്‌കാര വേദിയിലാണ് മാധുരിയുടെ തകര്‍പ്പന്‍ ഡാന്‍സ്. ഒപ്പം നൃത്തം ചെയ്യാന്‍ യുവതാരം വരുണ്‍ ധവാനുമെത്തി. ടമ്മാ ടമ്മായുടെ റീമേക്കില്‍ വരുണായിരുന്നു താരം. ഈ പാട്ടിന് നൃത്തം ചെയ്യാന്‍ മാധുരി വരുണിനെയും ക്ഷണിച്ചു

മുംബൈ:  മാധുരിയും സഞ്ജയ് ദത്തും തകര്‍പ്പന്‍ നൃത്തം കാഴ്ചവെച്ച 'ടമ്മാ ടമ്മാ' എന്ന പാട്ടിന് വര്‍ഷങ്ങള്‍ കഴിഞ്ഞും ഊര്‍ജം ചോരാതെ ചുവട് വച്ച് മാധുരി ദീക്ഷിത്. ഈ ഹിറ്റ് ഗാനത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം ചുവടുവെച്ചിരിക്കുകയാണ് മാധുരി. പഴയ അതേ ചുറുചുറുക്കോടെ. പക്ഷേ നടിക്കെതിരെ വിമര്‍ശനവുമായി ചില ഹേറ്റേഴ്‌സെത്തി.

സ്റ്റാര്‍ സ്ക്രീന്‍  പുരസ്‌കാര വേദിയിലാണ് മാധുരിയുടെ തകര്‍പ്പന്‍ ഡാന്‍സ്. ഒപ്പം നൃത്തം ചെയ്യാന്‍ യുവതാരം വരുണ്‍ ധവാനുമെത്തി. ടമ്മാ ടമ്മായുടെ റീമേക്കില്‍ വരുണായിരുന്നു താരം. ഈ പാട്ടിന് നൃത്തം ചെയ്യാന്‍ മാധുരി വരുണിനെയും ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും വേദിയെ ഇളക്കി മറിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധിപ്പേര്‍ അഭിനന്ദനങ്ങളുമായെത്തിയപ്പോള്‍ ചിലര്‍ 'അമ്മയും മകനും പോലെയുണ്ട്, നാണമില്ലേ വരുണിനൊപ്പം ഇങ്ങനെ ഡാന്‍സ്' തുടങ്ങിയ തരത്തിലുള്ള കമന്റുകളുമായി വന്നു.

 ഇവര്‍ക്കെതിരെ ആരാധകര്‍ പ്രതികരിച്ചു. മാധുരിയുടെയും വരുണിന്റെയും ഡാന്‍സ് സൂപ്പറാണ്, പ്രായം നോക്കി വിലയിരുത്തേണ്ട. അഥവാ അമ്മയും മകനും ഡാന്‍സ് കളിച്ചാല്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ എന്നും ചോദിച്ചു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും