ടെലിവിഷന്‍ പ്രീമിയറും സൂപ്പര്‍ ഹിറ്റ്; മഹേഷ് ബാബുവിന്റെ 'ഭരത് അനെ നേനു' ആരാധകര്‍ സ്വീകരിച്ചത് ഇങ്ങനെ

By Web TeamFirst Published Oct 28, 2018, 8:02 PM IST
Highlights

മഹേഷ് ബാബുവിന് ഇപ്പോള്‍ ടോളിവുഡിലുള്ള പ്രേക്ഷകസ്വാധീനത്തിന്റെ തെളിവായി ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രദര്‍ശനം. പതിനേഴായിരത്തിലേറെ ട്വീറ്റുകളാണ് ഭരത് അനെ നേനു വേള്‍ഡ് ടിവി പ്രീമിയര്‍ എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 

തെലുങ്ക് സിനിമയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നാണ് കൊരട്ടല ശിവയുടെ സംവിധാനത്തില്‍ മഹേഷ് ബാബു നായകനായ ഭരത് അനെ നേനു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. തീയേറ്ററുകളിലെത്തി (ഏപ്രില്‍ 20നായിരുന്നു റിലീസ്) ആറ് മാസത്തിന് ശേഷം ഇന്നായിരുന്നു ചിത്രത്തിന്റെ ലോക ടെലിവിഷന്‍ പ്രീമിയര്‍. സ്റ്റാര്‍ മാ ചാനലില്‍ ഇന്ന് വൈകിട്ട് അഞ്ചിനാണ് പ്രദര്‍ശനം ആരംഭിച്ചത്.

Real Revenue ₹₹₹
Real Fanisam 🙏🙏
Summer Tsunami 💪💪 pic.twitter.com/7RTSy0Ycht

— kakinada Talkies (@Kkdtalkies)

Goosebumps!! 😍😍 pic.twitter.com/48jpsbzlWT

— Mahi Manju (@Mahi_Manju)

It's SHOW TIME:

Much Awaited World Television Premiere of 's BlockBuster Now Telecasting Exclusively on 🔥 pic.twitter.com/HXfgZbxu0h

— Maharshi (@Baluuu10)

മഹേഷ് ബാബുവിന് ഇപ്പോള്‍ ടോളിവുഡിലുള്ള പ്രേക്ഷകസ്വാധീനത്തിന്റെ തെളിവായി ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രദര്‍ശനം. പതിനേഴായിരത്തിലേറെ ട്വീറ്റുകളാണ് ഭരത് അനെ നേനു വേള്‍ഡ് ടിവി പ്രീമിയര്‍ എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം പ്രിയതാരത്തിന്റെ ഇന്‍ട്രോ സീനിനടക്കം ആരാധകര്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ട്വിറ്ററില്‍. ടെലിവിഷനില്‍ പൂമാലയിട്ടും മുന്നില്‍ വിളക്ക് കത്തിച്ചുവച്ചുമൊക്കെയാണ് മഹേഷ് ബാബു ആരാധകരുടെ സ്വീകരണം.

At one of the biggest electronic showroom in 😍😃 pic.twitter.com/J08i6eOaLI

— M  h  r s h i (@aacreations9)

Next Level 🙏👏

SuperStar 😎 pic.twitter.com/Fzj20d07Ji

— Maharashtra Mahesh FC ™ (@MaharashtraMBFC)

Fans Celebrations for the Premiere Of On small Screen 🙌🔥 pic.twitter.com/8S8637YL1X

— Mahesh Babu Trends™ (@MaheshFanTrends)

കിയാര അദ്വാനി നായികയായ ചിത്രം സമകാലീന രാഷ്ട്രീയ കഥയാണ് പറയുന്നത്. കോളേജ് ജീവിത്തിന്റെ നിറങ്ങളില്‍ നിന്ന് ആന്ധ്രയിലെ മുഖ്യമന്ത്രി പദത്തിലെത്തുന്ന യുവാവായാണ്  മഹേഷ് ബാബു ചിത്രത്തില്‍ വേഷമിടുന്നത്. അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിത്രം പുരോഗമിക്കുന്നത്. ആക്ഷനും പഞ്ച് ഡയലോഗുകളും ഒരുമിക്കുന്നതാണ് ചിത്രം. ശ്രീമന്തുടു എന്ന് സിനിമയ്ക്ക് ശേഷം മഹേഷ് ബാബുവും ശിവയും ഒരുമിച്ച ചിത്രം കൂടിയാണ് ഭരത് അനെ നെനു.

click me!