ദി പോത്തേട്ടന്‍ ബ്രില്ലിയന്‍സ് - വീഡിയോ വൈറലാകുന്നു

By Web DeskFirst Published Jan 5, 2017, 5:05 PM IST
Highlights

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രമായിരുന്നു മഹേഷിന്‍റെ പ്രതികാരം. ഫഹദ് ഫാസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രമായ മഹേഷിന്റെ പ്രതികാരം സ്വാഭാവിക അഭിനയം കൊണ്ടും ജീവിത ഗന്ധിയായ നിമിഷങ്ങള്‍ കൊണ്ടും ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായി മാറി. 
ബേബിച്ചന്‍, ക്രിസ്പിന്‍, ജിന്‍സി തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെ മനോഹരമായി

പുറത്തിറങ്ങിയതു മുതല്‍ നിരൂപകരും പ്രേക്ഷകരും ദിലീഷ് പോത്തന്‍റെ സംവിധാന മികവെ പുകഴ്ത്തുകയാണ്. പുറത്തിറങ്ങി നാളിത്രെ പിന്നിട്ടിട്ടും ഫ്രഷ്‌നെസ് കൈവിടാത്ത ചിത്രത്തിന്‍റെ സംവിധായന്‍റെ മികവിനെ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. അരുണ്‍ പി ലൂക്കോസ് എന്നയാളാണ് ചിത്രത്തില്‍ ദിലീഷ് പോത്തന്‍ പുലര്‍ത്തിയ ഡീറ്റെയ്‌ലിംഗ് മികവ് കാണിച്ചു തരുന്ന വീഡിയോ എഡ്റ്റ് ചെയ്തിരിക്കുന്നത്. 

അരുണിന്‍റെ വീഡിയോ സംവിധായകനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ആഷിഖ് അബു തന്‍റെ ഫേസ്ബുക്കില്‍ പങ്ക് വച്ചിട്ടുണ്ട്

click me!