പിരിഞ്ഞെങ്കിലും മകന്‍റെ പിറന്നാളിന് ഒന്നിച്ച് മലൈക്കയും അര്‍ബാസ് ഖാനും

Published : Nov 10, 2017, 10:47 AM ISTUpdated : Oct 05, 2018, 01:19 AM IST
പിരിഞ്ഞെങ്കിലും മകന്‍റെ പിറന്നാളിന് ഒന്നിച്ച് മലൈക്കയും അര്‍ബാസ് ഖാനും

Synopsis

മുംബൈ: ബോളിവുഡിലെ മാതൃകാ താരദമ്പതികളായിരുന്ന മലൈക്ക അറോറയും അര്‍ബാസ് ഖാനും വിവാഹമോചിതരാകുന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും ഉറ്റ സുഹൃത്തുക്കളാണ്. തങ്ങളുടെ മകനായ അര്‍ഹാന്‍റെ എല്ലാകാര്യങ്ങളിലും അര്‍ബാസും മലൈക്കയും ഒരുമിക്കും. മകന്‍റെ സന്തോഷത്തിനായി ഇരുവരും അവധി ദിവസങ്ങള്‍ ഒന്നിച്ച് ചിലവഴിക്കാറുമുണ്ട്.

ഏറ്റവും ഒടുവിലായി അര്‍ഹാന്‍റെ പിറന്നാള്‍ ദിനത്തില്‍ അര്‍ബാസും മലൈക്കയും വീണ്ടും ഒന്നിച്ചു. മകനോടൊപ്പമുള്ള മനോഹരമായ ചിത്രവും മലൈക്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. എന്‍റെ മകന്‍ ഇപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു എന്ന് പറഞ്ഞാണ് ചിത്രം മലൈക്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ഹാന്‍റെ 15 ാം പിറന്നാളായിരുന്നു കഴിഞ്ഞുപോയത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഈ കണ്ണീർ വീണ് നീറേണ്ടത് നിങ്ങളാണ്'; രേഖക്കെതിരെയുള്ള സൈബറാക്രമണത്തിൽ സരിത ബാലകൃഷ്ണൻ
'ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം'; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ