'എന്നെ ചന്തപ്പുര മസ്താനി'യെന്ന് വിളിച്ചു, അപ്പാനി എവിക്ടായപ്പോൾ സന്തോഷിച്ചതെന്ത്? വിശദീകരിച്ച് ബിബി താരം

Published : Sep 27, 2025, 12:01 PM IST
mastani

Synopsis

ബിഗ് ബോസിൽ നിന്ന് പുറത്തായ മസ്താനി, തനിക്കെതിരായ വിമർശനങ്ങൾക്ക് യൂട്യൂബിലൂടെ മറുപടി നൽകി. താൻ നെഗറ്റീവ് ഗെയിം കളിച്ചുവെന്ന് സമ്മതിച്ച മസ്താനി, ഷോ കഴിഞ്ഞതോടെ ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും വ്യക്തമാക്കി.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥിയായിരുന്നു അവതാരകയായ മസ്‍താനി. രണ്ട് ആഴ്ച മുൻപാണ് മസ്താനി ഷോയിൽ നിന്നും എവിക്ട് ആയത്. വീടിനകത്തും പുറത്തുമുള്ളവര്‍ മസ്‍താനിയുടെ പുറത്താകല്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇതേക്കുറിച്ചെല്ലാം സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചിരിക്കുകയാണ് താരം.

''ബിഗ് ബോസ് ഒരു ഗെയിം ആണ്. ഞാന്‍ അവിടെ നെഗറ്റീവ് ഗെയിം ആണ് കളിച്ചത്. അതിന്റെ പേരിലാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ വരുന്നത്. വിമര്‍ശനങ്ങളെ ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് അവിടെ വ്യക്തിപരമായി ആരോടും ഒരു വിരോധവും ഇല്ല. ആ ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോൾ എന്റെ ദേഷ്യവും സങ്കടവും എല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് വന്നത്. പുറത്തിറങ്ങി അതിന്റെ പേരില്‍ ഒരു ഗെയിം കളിക്കാനുള്ള താല്‍പര്യം എനിക്കില്ല. ഞാന്‍ ഇറങ്ങിക്കഴിഞ്ഞ് അടുത്ത മത്സരാര്‍ത്ഥി പുറത്തായിട്ടും എനിക്കാണ് ട്രോള്‍ കൂടുതലും. ഇത്രയും അനുഭവിക്കാന്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല'', മസ്താനി പറഞ്ഞു.

അപ്പാനി ശരത് എവിക്ട് ആയപ്പോൾ താൻ എന്തുകൊണ്ടാണ് സന്തോഷിച്ചത് എന്നതിനെക്കുറിച്ചും മസ്താനി വിശദീകരിക്കുന്നുണ്ട്. ''ഒരാള്‍ ബിഗ് ബോസില്‍ നിന്ന് പോകുന്നത് ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ക്ക് നല്ലതാണ്. ഒരു ഗെയിമര്‍ എന്ന നിലയില്‍ അപ്പാനി നല്ലൊരു ഗെയിമര്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. അപ്പാനി പുറത്താകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അക്ബറും അപ്പാനിയും പല മോശം വാക്കുകളും എനിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. ചന്തപ്പുര മസ്താനി എന്നാണ് അക്ബര്‍ വിളിച്ചത്. എന്നെയും ലക്ഷ്മിയെയും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ കക്കൂസുകള്‍ എന്നും വിളിച്ചു. ഇതൊന്നും ലൈവില്‍ വന്നില്ല. അപ്പാനിയും ഒരു തെറി വാക്ക് വിളിച്ചു. അപ്പോഴാണ് നിനക്ക് ഗര്‍ഭിണിയായ ഭാര്യയില്ലേ എന്നിട്ടാണോ നീ ഇങ്ങനെ പറയുന്നത് എന്നു ഞാൻ പറഞ്ഞത്'', മസ്താനി കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇരുപതാം ദിവസം ചിത്രം 18 കോടി, കളക്ഷനില്‍ ഞെട്ടിച്ച് ധുരന്ദര്‍
'വിനായകൻ എപ്പോൾ ചാവണമെന്ന് കാലം തീരുമാനിക്കും..'; ഫേസ്‌ബുക്ക് കുറിപ്പുമായി വിനായകൻ