ഒടിടി റിലീസിനൊരുങ്ങി സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി'; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Web Desk   | Asianet News
Published : Oct 05, 2020, 04:51 PM ISTUpdated : Oct 05, 2020, 04:57 PM IST
ഒടിടി റിലീസിനൊരുങ്ങി സക്കറിയയുടെ 'ഹലാൽ ലവ് സ്റ്റോറി'; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

Synopsis

ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ്​ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്​.

സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ്​ ചിത്രത്തിന്​ ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്റ്റോറി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 15ന്‌ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ്​ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്​.

ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീദ്ധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിൽ  ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുൾപ്പെടെ പ്രദർശനത്തിനെത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മോഹൻലാൽ ചിത്രം 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം', മമ്മൂട്ടിയുടെ 'വൺ' എന്നിവയാണ് പ്രദർശനത്തിന് കാത്തിരിക്കുന്ന പ്രമുഖ ചിത്രങ്ങൾ. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആരാധക ആവേശം അതിരുകടന്നു, ചെന്നൈ വിമാനത്താവളത്തില്‍ നിലത്ത് വീണ് വിജയ്: വീഡിയോ
പ്രതിനായകന്‍റെ വിളയാട്ടം ഇനി ഒടിടിയില്‍; 'കളങ്കാവല്‍' സ്ട്രീമിംഗ് പ്രഖ്യാപിച്ചു