മോഹന്‍ലാലിനെ പരിഹസിച്ച് വീണ്ടും കെ.ആര്‍.കെ; പൊങ്കാല നിര്‍ത്താതെ ആരാധകര്‍

By Web DeskFirst Published Apr 20, 2017, 3:37 AM IST
Highlights

ദില്ലി: ആരാധകരുടെ പൊങ്കാലയ്ക്ക് ശേഷവും വീണ്ടും മോഹന്‍ലാലിനെ പരിഹസിച്ച് കെ.ആര്‍.കെ എന്ന കമാല്‍ ആര്‍. ഖാന്‍. ഛോട്ടാ ഭീമിനെപ്പോലിരിക്കുന്ന മോഹന്‍ലാല്‍ ഭീമനായി അഭിനയിച്ച് നിര്‍മ്മാതാവിന്റെ കാശ് കളയണോ എന്നായിരുന്നു കെ.ആര്‍.കെയുടെ ട്വീറ്റ്. ഇതേുടര്‍ന്ന് മോഹന്‍ലാല്‍ ആരാധകര്‍ കെ.ആര്‍.കെയുടെ ട്വിറ്റര്‍ പേജില്‍ പൊങ്കാലയുമായി എത്തി. 

എന്നാല്‍ ആരാധകരുടെ പൊങ്കാലയ്ക്ക് ശേഷവും കെ.ആര്‍.കെയുനെ നിലപാടില്‍ മാറ്റമില്ല. രാവിലെ മുതല്‍ മലയാളികള്‍ തന്നെ അധിക്ഷേപിക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്ന് കെ.ആര്‍.കെ പുതിയ ട്വീറ്റില്‍ പറഞ്ഞു. രാംഗോപാല്‍ വര്‍മ്മയുടെ സിനിമകളിലൂടെയാണ് മോഹന്‍ലാലിനെ പരിചയം. ആ സിനിമകളില്‍ മോഹന്‍ലാലിനെ കാണാന്‍ ഒരു ജോക്കറെപ്പോലെയുണ്ടായിരുന്നു. അതിനാല്‍ മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചാല്‍ എന്താണ് തെറ്റെന്നും പുതിയ ട്വീറ്റില്‍ കെ.ആര്‍.കെ ചോദിച്ചു. 

click me!