മാമാങ്കം ഒരുങ്ങുന്നൂ, ടൈറ്റില്‍ ടീസര്‍ കാണാം

Web Desk |  
Published : Apr 21, 2018, 02:03 PM ISTUpdated : Jun 08, 2018, 05:48 PM IST
മാമാങ്കം ഒരുങ്ങുന്നൂ, ടൈറ്റില്‍ ടീസര്‍ കാണാം

Synopsis

മാമാങ്കം ഒരുങ്ങുന്നൂ, ടൈറ്റില്‍ ടീസര്‍ കാണാം

മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയായ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകരില്‍ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ടീസറിന് വൻ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

ഹിസ്റ്ററി ഓഫ് ദി ബ്രേവ് എന്ന ടാഗ് ലൈനോടുകൂടിയാണ് ടൈറ്റില്‍. ചോരപുരണ്ട ഉറുമിയും അങ്കത്തിന് മുഴുക്കുന്ന കാഹളവും ചേര്‍ത്തിട്ടുണ്ട്.  എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് നടന്ന വീരന്മാരുടെ കഥയാണ് മാമാങ്കം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 നാല് വ്യത്യസ്‍ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധകം സ്‌ത്രൈണ ഭാവത്തിലും അഭിനയിക്കുമെന്നാണ് സൂചന.

 മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മാമാങ്കം പുറത്തിറങ്ങും. വന്‍താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫ്രിദ സോമനായി രജിഷ വിജയൻ; 'മസ്തിഷ്ക മരണം' ഫെബ്രുവരി 27 മുതൽ തിയേറ്ററുകളിൽ
ആക്ഷൻ പറഞ്ഞതും മരണമാസ് പ്രകടനം ! അടിമുടി രജനി-കമൽ ഷോ വന്ന വഴി ഇതാ..