പ്രണവിന്‍റെ ചുണ്ടില്‍ കേക്ക് വച്ച് നല്‍കി മമ്മൂട്ടിയുടെ ക്രിസ്മസ് ആഘോഷം

Published : Dec 24, 2018, 09:15 PM IST
പ്രണവിന്‍റെ ചുണ്ടില്‍ കേക്ക് വച്ച് നല്‍കി മമ്മൂട്ടിയുടെ ക്രിസ്മസ് ആഘോഷം

Synopsis

രാജ്യം കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ യാത്ര എന്ന സിനിമയുടെ മലയാളം ഡബ്ബിങിന് കൊച്ചി വിസ്മയാക്സിൽ എത്തിയപ്പോഴായിരുന്നു കേക്ക് മുറിച്ചുള്ള ക്രിസ്മസ് ആഘോഷം. 

കൊച്ചി:  പ്രണവ് മോഹൻലാലിന് ക്രിസ്മസ് മധുരം പങ്കുവച്ചാണ് മമ്മൂട്ടി അദ്ദേഹം ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഈ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. രാജ്യം കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ യാത്ര എന്ന സിനിമയുടെ മലയാളം ഡബ്ബിങിന് കൊച്ചി വിസ്മയാക്സിൽ എത്തിയപ്പോഴായിരുന്നു കേക്ക് മുറിച്ചുള്ള ക്രിസ്മസ് ആഘോഷം. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും സ്റ്റുഡിയോയിലുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയതോടെ ക്രിസ്മസ് കേക്ക് മുറിച്ച് തന്നെ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ അരുൺഗോപിയും ആഘോഷത്തിൽ പങ്കുചേർന്നു.
 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി