പാര്‍വതിയെ വിമര്‍ശിച്ച മമ്മൂട്ടി ആരാധികയ്ക്ക് ചുട്ടമറുപടി

By Web DeskFirst Published Dec 17, 2017, 5:17 PM IST
Highlights

കസബയുമായി ബന്ധപ്പെട്ട് പാര്‍വതിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ അതിരൂക്ഷമായ ഭാഷ ഉപയോഗിച്ചത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ. സുജയായിരുന്നു. ഇവരുടെ പോസ്റ്റ് സോഷ്യവല്‍ മീഡിയയില്‍ വൈറലായി എന്ന് മാത്രമല്ല മമ്മൂട്ടി ആരാധകര്‍ ഇത് ആഘോഷിക്കുകയും ചെയ്തു.

പാര്‍വതിയെയും ഗീതുമോഹന്‍ദാസിനെയും വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു സുജയുടെ വിമര്‍ശനങ്ങള്‍ ഏറെയും. എന്നാല്‍, ഇതിനോട് പ്രതികരിക്കാനോ മറുപടി നല്‍കാനോ പാര്‍വതിയോ ഗീതുവോ തയാറായില്ല. സുജയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത് തോമസ് മത്തായിയാണ്. തോമസിന്റെ അഭിപ്രായപ്രകടനത്തിന് പാര്‍വതി ട്വിറ്ററില്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ പോസ്റ്റ് എന്നില്‍ ഞെട്ടലുണ്ടാക്കി. കസബയുമായി ബന്ധപ്പെട്ട പ്രശ്നം എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതെന്നെ ഭയപ്പെടുത്തുന്നു. എന്നില്‍ അറപ്പുളവാക്കുന്നത് ഈ അഞ്ജതയും കാപട്യവുമാണ്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് ഒരു നടിക്കുനേരെ നടക്കുന്ന സ്ത്രീവിരുദ്ധമായ ആക്രമണങ്ങളെ അവര്‍ ഹുക്ക വലിച്ചു ചെറിയ വസ്ത്രം ധരിച്ചു, വസ്ത്രമേ ധരിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ ഉയര്‍ത്തി ന്യയീകരിക്കുവാന്‍ കഴിയുന്നതെങ്ങനെ? ഇത് തെറ്റാണ്, എന്നെ അതിലേറെ ഭയപ്പെടുത്തുന്നത് ഈ സ്ത്രീവിരുദ്ധതയ്ക്ക് കിട്ടുന്ന അഭിനന്ദനങ്ങളും കൈയ്യടികളുമാണ്. ഞാന്‍ വളര്‍ന്നത് സ്ത്രിപക്ഷവാദത്തെ ആത്മാര്‍ത്ഥമായി അവതരിപ്പിച്ച് ആഘോഷിച്ച ശക്തമായ മലയാള സിനിമകള്‍ കണ്ടാണ്.

സ്ത്രീവിരുദ്ധത തുറന്ന് കാട്ടിയത് കുറ്റമായി കാണുന്ന നിങ്ങള്‍ക്ക് ഫെമിനിസം എന്ന വാക്ക് എന്താണെന്നറിയാമോ? ഫെമിനിസം എന്നാല്‍ തുല്യതയാണ്. പുരുഷന്‍മാര്‍ നഗ്‌നരായി നടക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മദ്യപിക്കുന്നുണ്ടെല്‍ പുകവലിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീ ചെയ്യുമ്പോള്‍ നെറ്റി ചുളിക്കുന്നു, പ്രകോപിപ്പിക്കുന്നു. മദ്യപാനവും പുകവലിയും നിയമവിരുദ്ധമല്ല. കിടപ്പറയില്‍ ഇണയെ സംതൃപ്തിപ്പെടുത്തുന്നതും നിയമവിരുദ്ധമല്ല. ഇതൊരു പുരുഷനാണ് പറഞ്ഞിരുന്നതെങ്കില്‍ എത്രമാത്രം അഭിനന്ദനങ്ങള്‍ അയാള്‍ക്ക് ലഭിച്ചേനെ. സിനിമയിലെ ചുംബന രംഗങ്ങള്‍ അവരെ വിമര്‍ശിക്കുന്നതിനുള്ള ഒരു കാരണമാകുന്നതെങ്ങിനെ? സിനിമയില്‍ ചുംബിക്കുന്നത് കുറ്റം പക്ഷേ സ്ത്രീവിരുദ്ധ സംഭാഷങ്ങള്‍ ഉള്ളത് ‘മഹത്തരവും വിദ്യാഭ്യാസ സമ്പന്നരായ ഈ സമൂഹത്തിന് അഭിവാജ്യവുമാണ് അല്ലേ ?

ഈ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് ഞാന്‍ നന്നായി പഠിച്ചു, അതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട്. എന്തിനെന്നാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്കൊപ്പം എന്നെയും നിങ്ങള്‍ ആരാധകര്‍ നിശബ്ദരാക്കിയതിന്. ഇത് സംഭവിക്കുന്നത് സാക്ഷരതാ നിരക്കില്‍ മുന്നിലുള്ള കേരളത്തിലാണ്.

Thank you for articulating this so well!! https://t.co/WoevBaLjJq

— Parvathy T K (@parvatweets)
click me!