25 കോടി ബജറ്റില്‍ സ്റ്റൈലിഷ് മമ്മൂട്ടി; ഹനീഫ് അദേനിയുടെ തിരക്കഥയില്‍ 'അമീര്‍'

Published : Sep 15, 2018, 05:59 PM ISTUpdated : Sep 19, 2018, 09:26 AM IST
25 കോടി ബജറ്റില്‍ സ്റ്റൈലിഷ് മമ്മൂട്ടി; ഹനീഫ് അദേനിയുടെ തിരക്കഥയില്‍ 'അമീര്‍'

Synopsis

പൂര്‍ണമായും ദുബൈയിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്ന് ആന്‍റോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സ്റ്റൈലിഷ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. അമീര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ് വിജയന്‍ സംവിധാനം ചെയ്യും. ഒരു അധോലോകനേതാവിന്‍റെ കുമ്പസാരം (confessions of a don) എന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍.

മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിലൂടെ സംവിധാനരംഗത്തേക്കെത്തിയ ഹനീഫ് അദേനിയാണ് ഷാജി പാടൂരിന്‍റെ മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികള്‍ക്കും തിരക്കഥയൊരുക്കിയത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും ഇച്ചായീസ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മ്മാണം. പൂര്‍ണമായും ദുബൈയിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്ന് ആന്‍റോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിക്കുക.

 

സച്ചി-സേതു കൂട്ടുകെട്ടിയെ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ് ഏറ്റവുമൊടുവില്‍ തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ്, പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന മധുരരാജ, സജീവ് പിള്ളയുടെ മാമാങ്കം എന്നിവയാണ് മമ്മൂട്ടിയുടെ വരും പ്രോജക്ടുകള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധുരന്ധർ 2 ഞാൻ കണ്ടു, പ്രേക്ഷകർ ഒരിക്കലും മറക്കാത്ത സിനിമാനുഭവമായിരിക്കും ഈ ചിത്രം'; ആദ്യ റിവ്യു പറഞ്ഞ് യാമി ഗൗതം
അന്ന് യുഎഇ ഗോള്‍ഡന്‍ വിസ, ഇന്ന് 'കേരള സ്റ്റോറി 2' ന് വന്‍ പിന്തുണ; നടി പ്രണിത സുഭാഷിനെതിരെ വിമര്‍ശനം