മാൻ വേട്ടക്കേസ്: തബുവിനും സെയ്‍ഫ് അലി ഖാനുമെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

By Web TeamFirst Published Sep 15, 2018, 4:23 PM IST
Highlights

മാൻ വേട്ടക്കേസില്‍ സോനാലി ബേന്ദ്രെ, നീലം കൊത്താരി, തബു, സെയ്ഫ് അലി ഖാൻ തുടങ്ങിയവര്‍ക്കെതിരെ രാജസ്ഥാൻ സര്‍ക്കാര്‍ വീണ്ടും നിയമനടപടിക്ക്. ഇവര്‍ക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി നേരത്തെ സല്‍മാൻ ഖാനെ കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സല്‍മാൻ ഖാൻ വിദേശയാത്രയ്‍ക്ക് ഓരോ തവണയും പ്രത്യേക അനുമതി തേടണമെന്ന് ജോധ്പുര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സോനാലി ബേന്ദ്രെ, നീലം കൊത്താരി, തബു, സെയ്ഫ് അലി ഖാൻ എന്നിവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്.

click me!