'പുലിമുരുകന്‍' കണ്ട മമ്മൂട്ടി പറഞ്ഞത്

Published : Nov 04, 2016, 11:50 AM ISTUpdated : Oct 04, 2018, 05:39 PM IST
'പുലിമുരുകന്‍' കണ്ട മമ്മൂട്ടി പറഞ്ഞത്

Synopsis

കൊച്ചി പനമ്പള്ളി നഗറില്‍ മമ്മൂട്ടിയും കുഞ്ചനും അയല്‍വാസികളാണ്. പുതുതായിറങ്ങുന്ന ശ്രദ്ധേയ സിനിമകളുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ മമ്മൂട്ടിയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററില്‍ നടക്കാറുണ്ട്. അങ്ങനെയാണ് പുലിമുരുകനും അവിടെ പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം കുഞ്ചനും കുടുംബവും ഒരുമിച്ചിരുന്നാണ് പുലിമുരുകന്‍ കണ്ടത്. ആ ആനുഭവത്തെക്കുറിച്ച് കുഞ്ചന്‍ ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോട് പറഞ്ഞത് ഇങ്ങനെ.

പുതിയ സിനിമകളൊക്കെ വരുമ്പോള്‍ മമ്മൂക്കയുടെ വീട്ടിലെ സ്വകാര്യ തീയേറ്ററില്‍ പ്രത്യേകം പ്രദര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം ഷോകള്‍ നടക്കുമ്പോള്‍ ഒരുമിച്ചിരുന്ന് കാണാമെന്ന് പറഞ്ഞ് അദ്ദേഹം എന്നെയും വിളിക്കും. പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ചപ്പോഴും എന്നെ വിളിച്ചു. ഞാനും കുടുംബവും പോയി. ദുല്‍ഖറോ മമ്മൂക്കയുടെ മറ്റ് കുടുംബാഗങ്ങളോ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പടം കണ്ടു. ചിത്രത്തെക്കുറിച്ചുള്ള മമ്മൂക്കയുടെ അഭിപ്രായം അദ്ദേഹം തന്നെയാണ് പറയേണ്ടത്. പക്ഷേ പടം അദ്ദേഹത്തിന് വളരെയിഷ്ടപ്പെട്ടു. വളരെ നല്ല റെസ്‌പോണ്‍സ് ആയിരുന്നു കണ്ടിരിക്കുമ്പോള്‍. ഇത് ലാലിനെക്കൊണ്ടേ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു. 
 

മമ്മൂട്ടിക്കൊപ്പം പുലിമുരുകന്‍ കണ്ടിട്ട് രണ്ടോ മൂന്നോ ആഴ്ചകളായെന്നും കുഞ്ചന്‍ പറയുന്നു. 'പുലിമുരുകന്‍' ഇറങ്ങി വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചപ്പോള്‍ത്തന്നെ മമ്മൂക്ക പടം കണ്ടു, ഒപ്പം ഞാനും.' കുഞ്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം
'മ്ലാത്തി ചേടത്തി' മുതല്‍ 'പി പി അജേഷ്' വരെ; ഈ വര്‍ഷത്തെ ഏറ്റവും മികച്ച 10 പ്രകടനങ്ങള്‍