
നമുക്ക് രണ്ടാള്‍ക്കും ഒരേ പ്രായമാണ്, എന്നിട്ടും ഇവിടെയുള്ളവര്‍ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ് - ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനോട് മമ്മൂട്ടിയുടെ തമാശ. കൊച്ചിയിലെത്തിയ നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ പിആര്‍ഡി ഓഫീസില്‍ എത്തിയതായിരുന്നു മമ്മൂട്ടി. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം ആരാഞ്ഞ മമ്മൂട്ടിയുടെ പ്രതികരണം ഇതിനകം തന്നെ് വൈറലായിട്ടുണ്ട്. പരസ്പരം ഫോട്ടോകളെടുത്താണ് മമ്മൂട്ടിയും നിക്കും പിരിഞ്ഞത്.
ലോകത്തെ മാറ്റിമറിച്ച ടറർ ഓഫ് വാർ എന്ന ആ ഒറ്റ ഫോട്ടോ തന്നെയാണ് നിക് ഊട്ടെന്ന പോട്ടോ ജേർണലിസ്റ്റിലേക്ക് മമ്മൂട്ടിയെയും ആകർഷിച്ചത്. ഫോട്ടോ ഗ്രഫിയിൽ കമ്പമുള്ള സൂപ്പർ താരത്തിന് നിക് ഊട്ടിനെ നേരിൽ കണ്ട് സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നില്ല. ഒടുവിൽ കേരള്തതിന്‍റെ അതിഥിയായെത്തിയ നിക്കൂട്ടിന് കൊച്ചി കാണാൻ കൂട്ട് പോയത് മ്മൂട്ടിയായിരുന്നു. ഫോർട്ട് കൊച്ചിയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താനുള്ള യാത്രയിൽ ബോട്ട് ജെട്ടിവരെ നിക് ഊട്ടിന് കൂട്ടായെത്തിയതും സൂപ്പർ താരം.
'ജീവന്‍ പണയം വച്ച് യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത നിക്ക് കേരളത്തിന്റെ അതിഥിയായി എറണാകുളത്തെത്തിയപ്പോള്‍ കാണാനാണ് ഞാന്‍ എത്തിയത്. ഞങ്ങള്‍ ചിരപരിചിതരെപ്പോലെയാണ് സംസാരിച്ചത്. ആ നാടിനെപ്പറ്റിയും നാട്ടുകാരെപ്പറ്റിയും അദ്ദേഹത്തിന് വലിയ അഭിപ്രായമാണുള്ളത്. കേരളത്തെക്കുറിച്ച് അദ്ദേഹം സംതൃപ്തനാണ്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് ഒരു ഭാഗ്യമാണ്'- മമ്മൂട്ടി പറഞ്ഞു.
മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് അദ്ദേഹം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിക്ക് ഉട്ട് കൊച്ചിയിലെത്തിയത്.
നെരത്തെ കൊച്ചി മെട്രോയിലും നിക് ഊട്ട് സഞ്ചരിച്ച് നഗരകാഴ്ചകൾ ആസ്വദിച്ചു. ബോട്ട് ജെട്ടിയിൽ നിക് ഊട്ട് എത്തുന്നതറിഞ്ഞ് നിരവധി ആരാധകരും കാത്ത് നിൽപ്പുണ്ടായിരുന്നു. ചിലർ നിക് ഊട്ടിന് കാരിക്കേച്ചർ സമ്മാനമായി നൽകിയാണ് സന്തോഷം പ്രകടിപ്പിച്ചത്. എല്ലാം ആസ്വദിച്ച് ഫോർട്ട് കൊച്ചിയുടെ രാത്രികാഴ്ചകൾ തേടി നിക് ഊട്ട് യാത്രതിരിച്ചു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ