
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ലോകത്താകമാനം ഒട്ടേറെ ആരാധകരുണ്ട്. മമ്മൂട്ടി എവിടെയെങ്കിലും വരുന്നുണ്ടെന്നറിഞ്ഞാല്‍പ്പിനെ അവിടേക്ക് ആരാധകരുടെ ഒഴുക്ക് തന്നെ. ഇത് കേരളത്തിലെ കാര്യം മാത്രമല്ല. ഇന്ത്യയ്ക്ക് പുറത്തായാലും ഇതു തന്നെയാണ് അവസ്ഥ. ചിലപ്പോള്‍ ആരാധകരുടെ അമിത സ്‌നേഹം പലപ്പോഴും അതിരുകടക്കാറും തലവേദനയാകാറുമുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവമാണ് മമ്മൂട്ടിക്ക് ഇയിടെ ഉണ്ടായത്.
ബഹ്‌റെയിന്‍ മനാമില്‍ ഗോള്‍ഡ് സിറ്റി ജുവലറിയുടെ ഉദ്ഘാടനത്തിന് താരം എത്തിയപ്പോഴായിരുന്നു സംഭവം. മമ്മൂട്ടി വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ നേരത്തെ തന്നെ ഇവിടേക്ക് എത്തിയിരുന്നു. ഒരുവിധത്തിലാണ് മമ്മൂട്ടി കാറില്‍ നിന്നും ഇറിങ്ങിയത്. ഇതിനിടയില്‍ സംഘാടകരെത്തി മമ്മൂട്ടിയെ സ്വീകരിച്ചു.
ഇവര്‍ക്കൊപ്പം മമ്മൂട്ടി മുന്നോട്ടു പോകുന്നതിനിടെ ഉന്തും തള്ളും വര്‍ധിച്ചു. ഇതിനിടയില്‍ സംഘാടകര്‍ മമ്മൂട്ടിക്ക് നല്‍കിയ ബൊക്ക താഴെ പോയി. ഒരു വിധത്തിലാണ് താരം വീഴാതെ രക്ഷപ്പെട്ടത്. ആരാധകര്‍ക്ക് ഇടയിലൂടെ ഒരുവിധത്തിലാണ് ഉദ്ഘാടനത്തിനായി സ്ഥലത്തെത്തിയത്.
റിബണ്‍ മുറിച്ച് ജുവലറി ഉദ്ഘാനം ചെയ്ത് അകത്തു കയറി. എന്നാല്‍ ആരാധകര്‍ ഉടനെ ജുവലറിക്ക് അകത്തുമെത്തി. എന്നാല്‍ ആരാധക സ്്‌നേഹത്തില്‍ വീര്‍പ്പുമുട്ടിയെങ്കിലും പിന്നീട് അവര്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് താരം മടങ്ങിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ