മാമുക്കോയയുടെ ജീപ്പ് അപകടത്തില്‍പ്പെട്ടു

By Web DeskFirst Published Mar 28, 2018, 3:21 PM IST
Highlights

മാമൂക്കോയയ്ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്
 

നടന്‍ മാമൂക്കോയ സഞ്ചരിച്ച ജീപ്പ്  കോഴിക്കോട് അപകടത്തില്‍പ്പെട്ടു.  നിയന്ത്രണം വിട്ട ജീപ്പ് രണ്ടുകാറുകളും സ്‌കൂട്ടറിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫറൂഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശി ജോമോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ജോമോളുടെ നില ഗുരുതരമാണ്.  ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാമൂക്കോയയ്ക്കും നിസ്സാര പരിക്കേറ്റിണ്ടുണ്ട്. 

 തൊണ്ടയാട്  സൈബര്‍ പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വി്ട്ട ജീപ്പ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണം. വയലിലേക്ക് ഇറങ്ങിയ ശേഷമാണ് ജീപ്പ് നിന്നത്.

 മദ്യകുപ്പിയും ഗ്ലാസും ജീപ്പില്‍ നിന്ന് കണ്ടെടുത്തു. ജീപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍  അമിതമായി മദ്യപിച്ചിരുന്നതായി  വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.


 

click me!