ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിന്; ഫാന്‍സ് വക 'ഒടി വേല' ഇങ്ങനെ

Published : Dec 18, 2018, 08:54 AM ISTUpdated : Dec 18, 2018, 08:56 AM IST
ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിന്; ഫാന്‍സ് വക 'ഒടി വേല' ഇങ്ങനെ

Synopsis

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങൾക്ക്.. എന്ന് പറഞ്ഞാണ് ഫാന്‍സ് പേജുകള്‍ യുവാവിനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കൊച്ചി: ഒടിയന്‍റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന ഒടിയന്‍റെ വലിയ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഭയത്തോടെ ഇയാള്‍ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

'ആ പോസ്റ്റർ കീറുമ്പോൾ നിന്‍റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ അതാണ്‌ മോഹൻലാൽ' എന്ന തലക്കെട്ടോടെ ഫാന്‍സ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഇയാള്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്. 

എന്നാല്‍ ഈ യുവാവിനെ കണ്ടെത്തി പോസ്റ്റര്‍ കീറിയ സ്ഥലത്ത് തന്നെ വീണ്ടും പോസ്റ്റര്‍ ഒട്ടിച്ചുവെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് പേജുകള്‍ ഇപ്പോള്‍ പറയുന്നത്. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങൾക്ക്.. എന്ന് പറഞ്ഞാണ് ഫാന്‍സ് പേജുകള്‍ യുവാവിനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി