വൈക്കം വിജയലക്ഷ്മിയുടെ ‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’; മാംഗല്യം തന്തുനാനേനയിലെ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

By Web TeamFirst Published Sep 28, 2018, 9:11 PM IST
Highlights

ദിന്നത് പുത്തന്‍ചേരിയുടെ വരികള്‍ക്ക് അസിം റോഷനാണ്  സംഗീതം പകര്‍ന്നത്. രണ്ട് ദിവസം കൊണ്ട് ഇരുപത് ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ മാത്രം ഗാനം കണ്ടത്.  ‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’ ഗാനം മികച്ചതെന്ന  അഭിപ്രായമാണ് ഏവരും കമന്‍റായി നല്‍കിയിട്ടുള്ളതും

കൊച്ചി: കുഞ്ചാക്കോ ബോബന്‍  ചിത്രം മാംഗല്യം തന്തുനാനേനയില്‍ വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’ എന്ന ഗാനം വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്താല്‍ മനോഹരമായിട്ടുണ്ട്. തീയറ്ററുകളിലും സോഷ്യല്‍ മീഡിയയിലും ഗാനം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. വിജയകരമായി തിയറ്ററുകളില്‍ മുന്നേറുന്ന മാംഗല്യം തന്തുനാനേനയ്ക്ക് മുതല്‍ക്കൂട്ടാകുകയാണ് ഗാനം.

ദിന്നത് പുത്തന്‍ചേരിയുടെ വരികള്‍ക്ക് അസിം റോഷനാണ്  സംഗീതം പകര്‍ന്നത്. രണ്ട് ദിവസം കൊണ്ട് ഇരുപത് ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ മാത്രം ഗാനം കണ്ടത്.  ‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’ ഗാനം മികച്ചതെന്ന  അഭിപ്രായമാണ് ഏവരും കമന്‍റായി നല്‍കിയിട്ടുള്ളതും.

 

നവാഗതയായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേനയുടെ തിരക്കഥ മഠത്തില്‍ ടോണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഡോ. സക്കറിയ തോമസ്, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ളത്.

കുഞ്ചാക്കോ ബോബനും നായിക നിമിഷ സജയനും ഗംഭീര പ്രകടനം നടത്തിയ ചിത്രം തീയറ്ററുകളില്‍ വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. റോയി എന്ന ഭര്‍ത്താവ് വേഷം പക്വതയായി കൈകാര്യം ചെയ്തതിലൂടെ കുടുംബങ്ങളുടെ പ്രിയ നായകനായി ചാക്കോച്ചന്‍ മാറിയപ്പോള്‍ തൊണ്ടിമുതലും ദൃക്സാക്ഷികളിലെയും അവിസ്മരണീയ പ്രകടനം നിമിഷ സജയന് ക്ലാരയിലൂടെ ആവര്‍ത്തിക്കാനായി.

ശാന്തി കൃഷ്ണയുടെ അമ്മ വേഷവും ഹരീഷ് കണാരന്‍റെ ഷംസു എന്ന കഥാപാത്രവും മംഗല്യം തന്തുനാനേനയ്ക്ക് ഗുണമായി. ക്ലാരയുടെ അച്ഛനായി വിജയരാഘവനും റോയിയുടെ അമ്മാവനായി അലന്‍സിയറും എത്തുമ്പോള്‍ സലിം കുമാർ. ചെമ്പിൽ അശോകൻ, റോണി ഡേവിഡ്, ലിയോണ ലിഷോയ് എന്നിവരും മികവ് പ്രകടമാക്കി. അശോകനും മാമുക്കോയയും സൗബിൻ ഷാഹിറും അതിഥി വേഷത്തിലും മാംഗല്യം തന്തുനാനേനയില്‍ എത്തുന്നുണ്ട്.

click me!