പതിനെട്ടാം വയസ്സില്‍ സഹതാരം പീഡിപ്പിക്കാന്‍ ശ്രമിച്ചു; സണ്ണി ലിയോണിന്‍റെ വെളിപ്പെടുത്തല്‍

Published : Sep 27, 2018, 09:40 PM IST
പതിനെട്ടാം വയസ്സില്‍ സഹതാരം പീഡിപ്പിക്കാന്‍ ശ്രമിച്ചു; സണ്ണി ലിയോണിന്‍റെ വെളിപ്പെടുത്തല്‍

Synopsis

സഹതാരത്തിന്‍റെ പീഡനശ്രമത്തിന് മുന്നില്‍ ഭയപ്പെട്ടില്ലെന്നും അയാളെ മാറ്റിനിര്‍ത്തണമെന്ന് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. കരണ്‍ജീത്ത് കൗര്‍, ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവം വ്യക്തമായി പറയുന്നുണ്ടെന്നും സണ്ണി പറഞ്ഞു

സ്ത്രീകള്‍ക്കെതിരെ നടക്കുന്നതും നടന്നതുമായ അതിക്രമങ്ങള്‍ അവര്‍ തന്നെ വിളിച്ചു പറയുന്ന മീ ടു ക്യാമ്പയിന്‍ ലോകമാകെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിസ്റ്റിനെതിരേ നടിമാര്‍ തുടങ്ങിവച്ച ക്യാമ്പയിന്‍ ചലച്ചിത്ര ലോകത്തെ വിസ്മയ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഏറ്റെടുത്തു.

ഇപ്പോഴിതാ മീടൂ ക്യാമ്പയിനില്‍ അണിനിരന്ന് സണ്ണിലിയോണും സിനിമാരംഗത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. പതിനെട്ടാമത്തെ വയസ്സില്‍ തന്നെ പീഡിപ്പിക്കാന്‍ സഹതാരം ശ്രമിച്ചെന്നാണ് സണ്ണി വ്യക്തമാക്കിയത്. ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ പേര് സണ്ണി പുറത്തുവിട്ടിട്ടില്ല. അയാളുമായി നിയമയുദ്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താത്തതെന്ന് അവര്‍ വ്യക്തമാക്കി. സഹതാരത്തിന്‍റെ പീഡനശ്രമത്തിന് മുന്നില്‍ ഭയപ്പെട്ടില്ലെന്നും അയാളെ മാറ്റിനിര്‍ത്തണമെന്ന് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

കരണ്‍ജീത്ത് കൗര്‍, ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവം വ്യക്തമായി പറയുന്നുണ്ടെന്നും സണ്ണി പറഞ്ഞു. സണ്ണിയുടെ വെളിപ്പെടുത്തലോടെ മീ ടു ക്യാമ്പയിന്‍ വീണ്ടും സജീവമാകുകയാണ്.

PREV
click me!

Recommended Stories

'പൊലീസ് സ്റ്റേഷനില്‍ പോയാലും വന്‍ വരവേല്‍പ്പാണ്'; സ്വപ്നങ്ങള്‍ പങ്കുവച്ച് നീരജ് പ്രസാദ്- ബില്‍ജ ദമ്പതികള്‍
ലൈന്‍ കട്ട്! വിവാഹം ഉടനില്ല, സ്വപ്നം മറ്റൊന്ന്; വ്യക്തത വരുത്തി രേണു സുധി