സംവിധായകൻ മണിരത്നത്തിന് ബോംബ് ഭീഷണി

Published : Oct 03, 2018, 08:13 AM IST
സംവിധായകൻ മണിരത്നത്തിന് ബോംബ് ഭീഷണി

Synopsis

സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ഫോൺ ചെയ്തയാളെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു

ചെന്നൈ: സംവിധായകൻ മണിരത്നത്തിന് ഫോണിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുർ കേശവ പെരുമാൾ കോവിൽ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോൺ സന്ദേശമെത്തിയത്. മണിരത്നം പരാതി നൽകിയതിനെത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും അദ്ദേഹത്തിന്‍റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകൾ നടത്തി. 

പക്ഷേ, സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ഫോൺ ചെയ്തയാളെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ മണിരത്നം ചിത്രം "ചെക്ക ചിവന്ത വാന' ത്തിലെ ചില പരാമർശങ്ങൾക്കെതിരേ വിമർശനമുയർന്നിരുന്നു. ഇതുമായി ബന്ധമുള്ള ആരെങ്കിലുമാണോ ഭീഷണിക്കു പിന്നിലെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും