
മെല്‍ബണ്‍: കാതലര്‍ ദിനത്തിലെ 'എന്ന വിലൈയഴകേ' എന്ന ഗാനം മൂളാത്തവര്‍ കുറവായിരിക്കും. ഉണ്ണി മേനോന്‍ പാടിയ പാട്ട് കേള്‍ക്കാനും കാണാനും ഒരു പോലെ സുഖകരമാണ്. പാട്ട് ചിത്രീകരിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്നും ഈ പാട്ട് നമുക്ക് വേണ്ടി പ്രിയപ്പെട്ട മറ്റൊരാള്‍ പാടിയിരിക്കുകയാണ്. ഓസ്ട്രേലിയയിലെ മെല്‍ബണിലെത്തിയ മഞ്ജു വാര്യരാണ് ഗാനം ചിത്രീകരിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്നും പാടിയിരിക്കുന്നത്.
വീഡിയോയ്ക്കൊപ്പം മഞ്ജു കുറിച്ചതിങ്ങനെ പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാൽ മനസ്സ് താനെ ഉണരും...അഴകിൽ മുങ്ങിയ ആനന്ദം... 'കാതലർ ദിന 'ത്തിലെ 'എന്ന വിലൈയഴകേ' എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ Twelve Apostles ൽ...
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ