വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടി മഞ്ജു വാര്യര്‍

Published : Feb 22, 2018, 01:01 PM ISTUpdated : Oct 05, 2018, 03:34 AM IST
വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടി മഞ്ജു വാര്യര്‍

Synopsis

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടി മഞ്ജു വാര്യര്‍. തനിക്ക് ഒരേ ഒരു പേജു മാത്രമേ ഉള്ളു എന്നും മറ്റുള്ളവ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നും മഞ്ജു വാര്യര്‍ പറയുന്നു. മഞ്ജു വാര്യറുടെ കുറിപ്പ് ഇങ്ങനെ. 

എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്. ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും എന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ല. പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി എനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങള്‍ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്‌നേഹിക്കുന്ന, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാര്‍ത്ഥിക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ