
ചെന്നൈ: മലയാളത്തിന്‍റെ പ്രിയ നടിയാണ് മഞ്ജുവാര്യര്‍. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മഞ്ജുവിനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ ചെന്നൈയില്‍ നടന്ന പരിപാടിക്കിടെ കയ്യടി നേടിയിരിക്കുകയാണ് താരം. 'ജസ്റ്റ് ഫോർ വിമൻ' മാഗസിന്‍റെ പുരസ്കാര വിതരണ ചടങ്ങില്‍ മഞ്ജു ശ്രദ്ധനേടിയത് ഇംഗ്ലിഷ് പ്രസംഗത്തിലും കൂടിയായിരുന്നു.
സ്ത്രീകളുടെ അന്തസിനെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുമാണ് മഞ്ജു ഇംഗ്ലിഷില്‍ കത്തികയറിയത്. അധികം ആവേശമൊന്നുമില്ലാതെ തികച്ച പക്വതയോടെ പറയാനുള്ളത് പറയുകായിരുന്നു താരം. ജെഎഫ്ഡബ്ല്യു പുരസ്കാരം സ്വന്തമാക്കിയ ശേഷമായിരുന്നു സദസ്സിനെ പുളകമണിയിച്ച ആ വാക്കുകള്‍.
തനിക്ക് ലഭിച്ച പുരസ്കാരം മുറിവേറ്റ ഓരോ സ്ത്രീക്കും മഹാപ്രളയത്തെ അതിജീവിച്ച പിറന്ന നാടിനും സമർപ്പിക്കാനും അവര്‍ മറന്നില്ല. മഞ്ജുവിന്‍റെ വികാര നിര്‍ഭരമായ വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെയായിരുന്നു ഏവരും സ്വീകരിച്ചത്. സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലിഷ് സിനിമ കാണുന്നതുപോലെയായിരുന്നു മഞ്ജുവിന്‍റെ സംസാരം എന്നായിരുന്നു അവതാരകന്‍ പറഞ്ഞത്.
ഇംഗ്ലിഷ് മാത്രം പോര തമിഴും വേണം എന്ന ആവശ്യമുയര്‍ന്നപ്പോള്‍ താൻ ജനിച്ചു വളർന്നത് നാഗർകോവിലിലാണെന്ന് മഞ്ജു വെളിപ്പെടുത്തി. തമിഴ് നന്നായി എഴുതാനും വായിക്കാനും അറിയമാമെന്നും കൂട്ടിച്ചേര്‍ത്തു. സിമ്രാനൊപ്പം തകര്‍പ്പന്‍ ഡാന്‍സും കളിച്ചശേഷമാണ് താരം മടങ്ങിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ