ഉര്‍വശിയോട് ചോദിച്ച ചോദ്യവും മറുപടിയും.

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഉര്‍വശി. അടുത്തിടെയാണ് ഉര്‍വശിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പ്രകടനമാണ് ഉര്‍വശിയെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. നടൻ ഇന്ദ്രജിത്തും യുവ നടി ഗൗരി നന്ദയും ചേര്‍ന്നായിരുന്നു ഉര്‍വശിക്ക് അവാര്‍ഡ് സമ്മാനിച്ചത്.

പുരസ്‍കാരം വാങ്ങി തിരിച്ചിറങ്ങിയ ഉര്‍വശിയോട് ഓണ്‍ലൈൻ മീഡിയക്കാര്‍ ചോദിച്ച ചോദ്യവും അതിന് നടി പറഞ്ഞ മറുപടിയും ചര്‍ച്ചയായി. ഉര്‍വശിയും ഭര്‍ത്താവും കാറില്‍ മടങ്ങവേ ആയിരുന്നു ഒരു ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകൻ ആ ചോദ്യം ചോദിച്ചത്. ഭര്‍ത്താവാണോ എന്നായിരുന്നു ചോദ്യം. ഭര്‍ത്താവ് അല്ലാതെ എന്റെ കൂടെ വണ്ടിയില്‍ കയറി ഇരിക്കുമോ വൃത്തികെട്ട ചെറുക്കാ എന്നായിരുന്നു ഉര്‍വശിയുടെ മറുപടി. അവന് ഒരു അടിയുടെ കുറവുണ്ട് എന്നും പറഞ്ഞുവെച്ചു ഉര്‍വശി. പിന്നീട് എല്ലാവരോടും ചിരിയോടെ യാത്ര പറഞ്ഞ് പോകുകയും ചെയ്‍തു ഉര്‍വശി. ഉര്‍വശിയുടെ ഈ വീഡിയോ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഉർവശി പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി'യാണ്. രസകരമായ രം​ഗങ്ങൾ കോർത്തിണക്കിയ ചിത്രം കോഡിയ്ക്ക് ഏറെ പ്രധാന്യമുള്ളൊരു സിനിമയാണെന്നാണഅ സൂചന. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.

എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : അനിൽ നായർ, സംഗീത സംവിധാനം : കൈലാസ് മേനോൻ,ലിറിക്സ് : ബി ഹരിനാരായണൻ, എഡിറ്റർ: ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിവാൻ അബ്ദുൽ ബഷീർ, ആർട്ട് ഡയറക്ടർ : രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്: കുമാർ എടപ്പാൾ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്‍ണൻ,ടൈറ്റിൽ കാലിഗ്രാഫി: നാരായണ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനിങ്: ജയറാം രാമചന്ദ്രൻ, പി ആർ ഓ: പ്രതീഷ് ശേഖർ ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക