മോഹന്‍ലാല്‍ പടത്തിന്‍റെ റിലീസ് കോടതി തടഞ്ഞു

Web Desk |  
Published : Apr 11, 2018, 04:34 PM ISTUpdated : Jun 08, 2018, 05:49 PM IST
മോഹന്‍ലാല്‍ പടത്തിന്‍റെ റിലീസ് കോടതി തടഞ്ഞു

Synopsis

മഞ്ജുവാര്യര്‍ നായികയാവുന്ന മോഹന്‍ലാല്‍ പടത്തിന്‍റെ റിലീസിന് സ്റ്റേ

തൃശ്ശൂര്‍: മഞ്ജുവാര്യര്‍ നായികയാവുന്ന മോഹന്‍ലാല്‍ പടത്തിന്‍റെ റിലീസിന് സ്റ്റേ. ത്രിശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ല കോടതിയാണ് റിലീസ് തടഞ്ഞ് വിധി പറഞ്ഞത്. കഥകൃത്ത് കലവൂര്‍ രവികുമാറിന്‍റെ പരാതിയിലാണ് കോടതി നടപടി. തന്‍റെ കഥയായ 'മോഹന്‍ലാലിനെ എനിക്ക് പേടിയാണ്' എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് രവികുമാറിന്‍റെ പരാതി. ആദ്യഘട്ടത്തില്‍ സ്റ്റേ അനുവദിക്കാത്ത കോടതി വാദം കേട്ട ശേഷമാണ് സ്റ്റേ അനുവദിച്ചത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രം ഈ വാരം പുറത്തിറങ്ങാന്‍ ഇരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസിന് വേണ്ടി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്‍റെ അണിയറക്കാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

32 വയസ്, ആദ്യ സിനിമയുടെ അവസാന ജോലികള്‍ക്കിടെ മരണം; പ്രിയ സംവിധായകനെക്കുറിച്ച് ഇര്‍ഷാദ്
'റോസ്ലിന്‍' മലയാള വെബ് സീരീസ് രംഗത്തെ പുതിയ ചരിത്രം; പ്രശംസിച്ച് ഹൈബി ഈഡന്‍