
മോഹൻലാല്‍ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നായികയാകുന്നത് മഞ്ജു വാര്യരാണ്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുബൈദ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്.
പ്രിയദര്‍ശൻ ഒരുക്കുന്ന കുഞ്ഞാലിമരയ്‍ക്കാര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. മധു, പ്രണവ് മോഹൻലാല്‍, തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ