
കൊച്ചി: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി അണിയറയില്‍ പുരോഗമിക്കുന്നു. എആര്‍കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ നിർമ്മിച്ച് രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി. വിതരണം സെഞ്ചുറി ഫിലിംസ്. മലയാള സിനിമയില്‍ സര്‍പ്രൈസ് ഹിറ്റായ ഇതിഹാസയുടെ പ്രൊഡക്ഷൻ ഹൗസാണ് എആര്‍കെ.
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു, എന്നിവർ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറിയം വന്ന് വിളക്കൂതി ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ആണ്.
എഴുത്തുകാരനും മുൻ മാധ്യമ പ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ് എം RJകളിൽ ഒരാളാണ്. റേഡിയോ ജോക്കി പ്രോഗ്രാം പ്രൊഡ്യൂസർ എന്നീ നിലകളിൽ തന്റെ ക്രിയേറ്റിവ് കരിയർ തുടങ്ങിയ അദ്ദേഹം സംവിധായകൻ മമാസിന്റെ അസിസ്റ്റന്റ് ആയാണ് സിനിമയിലേക്ക് എത്തുന്നത്. ജെനിത് കാച്ചപ്പിള്ളിയുടേതായി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട നിരവധി വർക്കുകൾ ഉണ്ട്. വൈദ്യുത മന്ത്രി ഈ അടുത്തകാലത്ത് പങ്കു വെച്ച KSEB tribute വീഡിയോ അതിൽ ഒന്നാണ്. യൂട്യൂബിൽ 20 ലക്ഷം കാഴ്ചക്കാർ പിന്നിട്ട ഈ കാലത്ത്, കപ്പ ടീവി ഷൂട്ട് ആൻ ഐഡിയ സീസണ് 1 - ഫസ്റ്റ് പ്രൈസ് വിന്നർ ആയ അന്ന് പെയ്ത മഴയിൽ എന്നീ ഹ്രസ്വ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ജെനിത് കാച്ചപ്പിള്ളിയുടെതായി കഥയില്ലാത്ത കഥകൾ എന്ന ചെറുകഥാസമാഹാരവുമുണ്ട്.
ഇതിഹാസയുടെ ക്യാമറാമാൻ സിനോജ് പി അയ്യപ്പൻ ആണ് ക്യാമറ. ആർട് ഡയറക്ടർ മനു ജഗത്. ആമേൻ, അങ്കമാലി ഡയറീസ് എന്നിവയുടെ മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മേക്ക് അപ് റോണക്‌സ് സേവിയർ, വസ്ത്രാലങ്കാരം വൈശാഖ് രവി. സ്റ്റൈലിസ്റ്റ് അമര-ടീന. ഒ കെ കണ്മണി, ഒ കെ ജാനു, ഗ്യാങ്സ്റ്റർ, ലസ്റ്റ് സ്റ്റോറീസ് എന്നിവയുടെ ആനിമേഷൻ ചെയ്ത സ്റ്റുഡിയോ കോക്കാച്ചി ആണ് ആനിമേഷൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ