
വിഖ്യാത ചലച്ചിത്രകാരൻ മാർട്ടിൻ സ്കോസസ് സിനിമാനിർമാണ പഠന രംഗത്ത് പുതിയ ചുവട്വെക്കുന്നു. സിനിമാ നിർമാണം ഒാൺലൈൻ രീതിയിൽ പഠിപ്പിക്കുന്ന പദ്ധതി 2018ൽ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20 വീഡിയോ പാഠങ്ങൾക്ക് 90 ഡോളർ ആണ് ഫീസ്. masterclass.com/ms എന്ന വെബ്സൈറ്റ് വഴി മുൻകൂർ എൻറോൾമെന്‍റ് ആരംഭിച്ചിട്ടുണ്ട്. തീർത്തും പ്രചോദിപ്പിക്കുന്ന പദ്ധതിയെന്നാണ് സ്കോസസ് ഇതിനെ വിശേഷിപ്പിച്ചത്. ഇൗ രംഗത്തെ അനുഭവം പങ്കുവെക്കാനും യുവതലമുറക്ക് വഴികാട്ടാനും ഇതുവഴി സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
കോഴ്സിൽ സ്വന്തം സിനിമയെ അപനിർമാണത്തിന് വിധേയമാക്കുകയും കഥപറയുന്നതിനെയും എഡിറ്റിങ്ങിനെയും നടൻമാരോടൊപ്പം പ്രവർത്തിക്കുന്നതിനെയും എങ്ങനെ സമീപിക്കാമെന്നും വിശകലന വിധേയമാക്കുകയും ചെയ്യുന്നുണ്ട്. മാസ്റ്റർക്ലാസ് കോഴ്സ് എന്ന് പേരിട്ട ഒാൺലൈൻ പാഠ്യപദ്ധതിയിൽ പാഠങ്ങളോടെയും അനുബന്ധ സാമഗ്രികളും സഹിതം ഡൗൺലോഡ് ചെയ്തെടുക്കാവുന്ന വർക്ക് ബുക്കും ലഭ്യമാക്കുന്നുണ്ട്. എൻറോൾ ചെയ്യുന്ന വിദ്യാർഥികൾക്ക് അവരുടെ സംശയങ്ങൾ വീഡിയോ അപ്ലോഡ് ചെയ്ത് സ്കോസസിനോട് ഉന്നയിക്കുകയും ചെയ്യാം. അതിന് മറുപടിയും ലഭിക്കും. മാസ്റ്റർ ക്ലാസ് 2015ൽ ആണ് സ്ഥാപിതമായത്.
ഡസനിലേറെ സെലിബ്രിറ്റികൾ ഇതുവഴി കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്റ്റീന അഗിലേറ, കെവിൻ സ്പേസി, ഡേവിഡ് മാമറ്റ്, ഷോൻഡ റൈംസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഒാസ്കാർ ജേതാവായ സ്കോസസിന്റെ ഒട്ടേറെ ചിത്രങ്ങൾ പ്രശസ്തമാണ്. സൈലൻസ്, ടാക്സി ഡ്രൈവർ, ദ വുൾഫ് ഒാഫ് വാൾ സ്ട്രീറ്റ്, കെയ്പ് ഫിയർ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. മികച്ച സംവിധായകൻ എന്ന എട്ട് തവണ അക്കാദമി അവാർഡിനായി നാമനിർദേശവും ലഭിച്ചിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ ലിയനാർഡോ ഡികാപ്രിയോ അഭിനയിച്ച ദ ഡിപ്പാർടഡ് എന്ന സിനിമക്കാണ് അദ്ദേഹത്തിന് ഒാസ്കാർ പുരസ്ക്കാരം ലഭിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ