”അനിശ്ചിത കാല നിരാഹാരം കിടന്ന ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ച് ചത്തു” യുവ സംവിധായകന്‍റെ ട്രോള്‍

Published : Dec 29, 2018, 01:22 PM ISTUpdated : Dec 29, 2018, 01:28 PM IST
”അനിശ്ചിത കാല നിരാഹാരം കിടന്ന ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ച് ചത്തു” യുവ സംവിധായകന്‍റെ ട്രോള്‍

Synopsis

ആട് 2 വില്‍ മരണം വരെ നിരാഹാരം നടത്തുന്ന ഒരു രംഗത്തിനിടെ ഷാജി പാപ്പനും ക്ലീറ്റസും തമ്മിലുള്ള സംഭാഷണമാണ് മിഥുന്‍ മാനുവേല്‍ ട്രോളാക്കിയത്.

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ചതിനെ ട്രോളി സോഷ്യല്‍ മീഡിയയയില്‍ നിരവധി പോസ്റ്റുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതാ ആ ഗണത്തില്‍പ്പെടുന്ന ട്രോളുമായി യുവ സംവിധായകന്‍ മിഥുന്‍ മാനുവേല്‍. 

ഇദ്ദേഹം സംവിധാനം ചെയ്ത ആട് 2 വിലെ ഒരു രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ്. നിരാഹാരത്തിനിടെ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ച ശോഭാ സുരേന്ദ്രന്റെ നടപടിയെ മിഥുന്‍ മാനുവേല്‍ സെലന്‍റായി ട്രോളിയത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിന് അടിയിലെ കമന്‍റുകള്‍ പറയുന്നത്.

ആട് 2 വില്‍ മരണം വരെ നിരാഹാരം നടത്തുന്ന ഒരു രംഗത്തിനിടെ ഷാജി പാപ്പനും ക്ലീറ്റസും തമ്മിലുള്ള സംഭാഷണമാണ് മിഥുന്‍ മാനുവേല്‍ ട്രോളാക്കിയത്.

”അതേ പാപ്പാ ഈ അനിശ്ചിത കാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ” എന്ന് ക്ലീറ്റസ് ചോദിക്കുന്നതും ” പിന്നേ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ചു ചത്തു” എന്ന് പാപ്പന്‍ മറുപടി പറയുന്ന രംഗമാണ് മിഥുന്‍ മാനുവേല്‍ ഷെയര്‍ ചെയ്തത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മമ്മൂട്ടിക്കൊപ്പം പുരസ്‍കാരങ്ങള്‍ ആര്‍ക്കൊക്കെ? ഫിലിംഫെയര്‍ മലയാളം വിജയികളുടെ പൂര്‍ണ്ണ ലിസ്റ്റ്
പ്രായം വെറും നമ്പർ! 70 കഴിഞ്ഞിട്ടും ബോക്‌സ് ഓഫീസ് ഭരിക്കുന്ന 5 ഇന്ത്യൻ സൂപ്പർ താരങ്ങൾ