ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്ന് മിനി റിച്ചാര്‍ഡ്

Published : May 15, 2017, 11:30 AM ISTUpdated : Oct 05, 2018, 12:55 AM IST
ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്ന് മിനി റിച്ചാര്‍ഡ്

Synopsis

അന്ന് മഴയില്‍ എന്ന് ഒറ്റ അല്‍ബം കൊണ്ടു ലേഡി സന്തോഷ് പണ്ഡിറ്റ് എന്നുവരെ വിശേഷണം നേടിയ വ്യക്തിയാണ് മിനി റിച്ചാര്‍ഡ്. ഇവരുടെ തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍  66 വയസായ മമ്മുട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു അല്‍ബത്തെ  വിമര്‍ശിച്ചവരോടുള്ള മിനിയുടെ മറുപടി. 

ഇന്‍റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയുന്നതു മല്ലു ആന്റിയെന്ന വാക്കാണെന്നു മിനി പറയുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്നും മിനി പറയുന്നു. കേരളത്തിലെ സ്ത്രീയും പുരുഷനും ഹാപ്പിയല്ല എന്നും പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന അവര്‍ പലതും കാണുന്നില്ല, വായുവും വെള്ളവും പോലെ അത്യന്താപേഷിതമായ ഒന്നാണു സെക്‌സ്. 

അതു മൂടിവയ്‌ക്കേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാരാണെന്നും മിനി പറയുന്നു. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു മിനി ഇതു പറഞ്ഞത്. ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെടുന്ന വാക്കുകളിൽ ഒന്നാണ് മല്ലു ആന്റി എന്നത് . എന്താണ് അതിനർത്ഥം . എന്തേ മല്ലു ഗേൾ എന്നോ മല്ലു ലേഡി എന്നോ ഒന്നും ആരും സേർച്ച് ചെയ്യാത്തത് . അപ്പോൾ അതിനർത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയും ഒക്കെ പ്രായമുള്ള പെണ്ണുങ്ങളെയാണ് . 

ഉദാഹരണമായി എന്‍റെ പ്രായമുള്ള സ്ത്രീ അല്ലെങ്കിൽ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അമ്മായി നല്ല സാരിയോ മിഡിയോ ഒക്കെ ധരിച്ചു കേരളം പോലത്തെ സ്ഥലത്തു വിമാനം ഇറങ്ങിയാൽ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ചെറുപ്പം പിള്ളേരാണ്. എന്‍റെ ഫേസ്‌ബുക്കിലും സോഷില്‍ മീഡിയകളിലും ഏറ്റവും കൂടുതൽ പ്രൊപോസൽസ് വരുന്നത് ഈ പ്രായക്കാരിൽ നിന്നാണ്. അതിനർത്ഥം അവർക്കൊക്കെ ആവശ്യം ഒരു മസാല അമ്മായിയെയാണ്. 

അല്ലാതെ മോഡലിംഗ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെൺപിള്ളേരെയല്ല. കുറെ പിന്നോട്ടു നോക്കിയാൽ മനസ്സിലാക്കാം . ജയഭാരതിയും ശ്രീവിദ്യയും പോലത്തെ പെണ്ണുങ്ങളല്ലേ മലയാളികൾക്ക് പ്രിയങ്കരം . അവർക്കു കുറെ ബായ്ക്കും ഫ്രണ്ടും ഒക്കെ കാണണം . എല്ലാം പകൽ മാന്യന്മാർ മാത്രം പിന്നെ കേരളത്തിന്റെ ​ പൊതുവായ ഒരു കാര്യം പറഞ്ഞാൽ അവിടെ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല.

അവസാനം വഴക്കിൽ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങൾ. ഈ സമയത്തായിരിക്കും സോഷില്‍ മീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യൻ ഈ സ്ത്രീയുമായി അടുക്കുവാൻ ശ്രമിക്കുന്നത്. അതുപോലെ തിരിച്ചും ആണുങ്ങൾ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാൻ ശ്രമിക്കും. 

ഇക്കളികളിൽ മനഃസമാധാനവും സുഖവും കണ്ടെത്തുന്നു. പിന്നെ സെക്‌സിനെ കുറിച്ചു പറയുകയാണെങ്കിൽ നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ , കൂടി വന്നാൽ മുപ്പതോ നാൽപ്പതോ വർഷം കിട്ടിയാൽ കിട്ടി . വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്‌സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല . ആസ്വദിക്കാത്തവർ മണ്ടന്മാർ എന്നല്ലാതെ വേറെ എന്തു പറയുവാൻ .

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി