'തെറാപ്പി മുടങ്ങിൽക്കുകയാണ്, സാമ്പത്തികമാണ് കാരണം, ഒരുപാട് ലോണും കാര്യങ്ങളുമുണ്ട്..'; തുറന്നുപറഞ്ഞ് ഉല്ലാസ് പന്തളം

Published : Jul 10, 2026, 12:58 PM IST
ullas pandalam

Synopsis

സ്ട്രോക്ക് ബാധിച്ച നടൻ ഉല്ലാസ് പന്തളം രോഗമുക്തിയുടെ പാതയിലാണ്. ആരോഗ്യം മെച്ചപ്പെടുന്നുണ്ടെങ്കിലും, സാമ്പത്തിക പ്രതിസന്ധികൾ കാരണം ഒന്നര വർഷത്തോളം വേണ്ട ഫിസിയോതെറാപ്പി മുടങ്ങിയിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. Ullas Pandalam  

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. കോമഡി ഷോകളിലൂടെയും മറ്റും കഴിവ് തെളിയിച്ച ഉല്ലാസ് സിനിമകളിലും സജീവമായിരുന്നു. നിരവധി കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിയുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി അതിന് ശേഷം രംഗത്തെത്തിയത്. ഇപ്പോഴിതാ സ്ട്രോക്ക് വന്നതിന് ശേഷമുള്ള തന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ഉല്ലാസ് പന്തളം.

സ്ട്രോക്ക് വന്നതിന് ശേഷം ഇപ്പോൾ ആരോഗ്യാവസ്ഥയിൽ നല്ല മാറ്റമുണ്ടെന്നാണ് ഉല്ലാസ് പന്തളം പറയുന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഫിസിയോ തെറാപ്പി മുടങ്ങിപോകുന്നുണ്ടെന്നും ബാങ്ക് ലോൺ ഉള്ളത് കൊണ്ടുതന്നെ അതിനുള്ള പരിഹാരം പെട്ടെന്ന് തന്നെ കാണണമെന്നും പറഞ്ഞ ഉല്ലാസ് പന്തളം, ഈ വർഷം തന്നെ സ്റ്റേജിൽ കയറാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉല്ലാസ് പന്തളത്തിന്റെ പ്രതികരണം.

"ആദ്യത്തെ അവസ്ഥയിൽ നിന്ന് ഇപ്പോൾ നല്ല വ്യത്യാസമുണ്ട്. ‌‌ചികിത്സയുടെ ഭാഗമായി ഇപ്പോൾ ഫിസിയോതെറാപ്പിയാണ് ചെയ്യുന്നത്. ഇനിയും ഒന്നര വർഷം കൂടി തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പഴയ രീതിയിലേക്ക് ആകാനാണ് ഈ ഒന്നര വർഷം. ഇപ്പോൾ കയ്യൊക്കെ പൊക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ കാലിന് അത്ര പ്രശ്നമില്ല. എന്നാൽ കാൽമുട്ടിനും നടുവിനുമൊക്കെ നല്ല വേദനയാണ്. കുറേ നേരം ഇരുന്നു കഴിഞ്ഞാല്‍ എഴുന്നേൽക്കാൻ നല്ല വേദനയാണ്. എന്തായാലും ഈ സീസണിൽ ഞാൻ സ്റ്റേജിൽ പ്രോഗ്രാം കളിക്കാൻ കേറും. ഫിസിയോ തെറാപ്പി എല്ലാ ദിവസവും ചെയ്യണം. ഇടയ്ക്ക് അത് നിന്നു പോയി, വൈകാതെ വീണ്ടും തുടങ്ങണം. ഡോക്ടർമാർ പറയുന്നത് തെറാപ്പി മുടക്കരുതെന്നാണ്." ഉല്ലാസ് പന്തളം പറയുന്നു.

"തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാട് ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം മാറണമെങ്കിൽ സ്ഥിരവരുമാനം വേണം. അതിനുള്ള ഒരു പ്ലാനാണ് ഇപ്പോൾ മനസിലുള്ളത്. അസുഖം വന്നതിന് ശേഷം തുടങ്ങിയ 'മുന്തിരിപ്പന്തൽ' എന്ന ഹോട്ടൽ ഇത്തിരി ഉള്ളിലാണ്. അതിനാൽ എല്ലാവർക്കും ഒന്നും എത്തിപ്പെടാൻ കഴിയാറില്ല." ഉല്ലാസ് പന്തളം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'അഡോപ്ഷന് വേണ്ടി നാലര വര്‍ഷത്തോളം കാത്തിരുന്നു'; ജീവിതത്തിലേക്ക് മകള്‍ വന്നതിനെക്കുറിച്ച് അരുണ്‍ രാഘവന്‍
'അക്കാരണം കൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്'; തുറന്നുപറഞ്ഞ് ഗൗതമും സൗമ്യയും