'അഡോപ്ഷന് വേണ്ടി നാലര വര്‍ഷത്തോളം കാത്തിരുന്നു'; ജീവിതത്തിലേക്ക് മകള്‍ വന്നതിനെക്കുറിച്ച് അരുണ്‍ രാഘവന്‍

Published : Jul 09, 2026, 07:02 PM IST
arun g raghavan about the adoption of his daughter

Synopsis

മകൾക്ക് 'അതിഥി' എന്ന് പേരിട്ടത് മൂത്ത മകൻ ധ്രുവ് ആണെന്നും അരുണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടൻ അരുണ്‍ രാഘവന്‍. രണ്ടാമതൊരു കുഞ്ഞിന്റെ കൂടെ പിതാവായ സന്തോഷവാർത്ത അടുത്തിടെയാണ് താരം അറിയിച്ചത്. തങ്ങൾ ഒരു പെൺകുട്ടിയെ ദത്തെടുത്തെന്നും അതിഥി എന്നാണ് മകളുടെ പേര് എന്നുമാണ് അരുൺ വ്യക്തമാക്കിയത്. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തിൽ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് താരം.

''മോൾ സുഖമായിരിക്കുന്നു. ഇപ്പോൾ ഒന്നര വയസായി. മോൻ ഇട്ട പേരാണ് അതിഥി എന്നത്. കുറേ കാത്തിരുന്നാണ് അഡോപ്ഷൻ നടപടികളെല്ലാം പൂർത്തിയാക്കിയത്. അവൾക്ക് കല്യാണപ്രായമാകുന്നത് വരെയെങ്കിലും നമ്മൾ ജീവനോടെ ഉണ്ടാകണമല്ലോ. അഡോപ്ഷനു വേണ്ടി ശ്രമം തുടങ്ങിയപ്പോൾ ഉള്ള പ്രായം അല്ല ഞങ്ങൾക്കിപ്പോൾ. പ്രായം കൂടുംതോറും ഞങ്ങൾക്കും ടെൻഷനായിത്തുടങ്ങി. ഓണ്‍ലൈന്‍ ഫയലിംഗ് എല്ലാം കഴിഞ്ഞ് ഒരു നാലര വര്‍ഷത്തോളം കാത്തിരുന്നു. ഒരു ദിവസം ഭാര്യ ഒരു ഫോട്ടോ അയച്ചുതന്ന് നോക്കാൻ പറഞ്ഞു. മകന്‍ ഒരു തലയിണയില്‍ എഴുതിയ കാര്യങ്ങളായിരുന്നു അതില്‍. അതിൽ ബ്രദർ, സിസ്റ്റർ എന്നാണ് എഴുതിയിരുന്നത്, അതിഥി എന്നും എഴുതിയിരുന്നു. അവളെ കയ്യിൽ കിട്ടും മുൻപേ അവൻ ആ പേരിട്ടതാണ്. നടപടിക്രമങ്ങളെല്ലാം കഴിയുമ്പോൾ നമുക്കൊരു വെയ്റ്റിങ്ങ് ലിസ്റ്റ് വരും. എന്നും വെയ്റ്റിങ്ങ് ലിസ്റ്റ് ചെക്ക് ചെയ്തുകൊണ്ടിരുന്നത് മോനായിരുന്നു. അവൻ ഇത്രയും ആഗ്രഹിച്ചപ്പോൾ ഇനി ഇക്കാര്യത്തിൽ വേറൊരു ചിന്ത വേണ്ട എന്നു തോന്നി. കാരണം, അവൻ നോക്കിക്കോളുമല്ലോ. അത് ഇതുവരെ അവൻ തെറ്റിച്ചിട്ടുമില്ല'', സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരുൺ രാഘവൻ പറഞ്ഞു.

ഐടി ജോലി രാജി വെച്ചാണ് അരുൺ അഭിനയരംഗത്തേക്ക് എത്തുന്നത്. ഭാര്യ ദിവ്യ റെയിൽവേ ഉദ്യോഗസ്ഥയാണ്. ധ്രുവ് എന്നാണ് ഇവരുടെ മൂത്ത മകന്റെ പേര്.

PREV
Read more Articles on
click me!

Recommended Stories

'അക്കാരണം കൊണ്ടാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്'; തുറന്നുപറഞ്ഞ് ഗൗതമും സൗമ്യയും
'അത് എഐ, ക്രൂശിക്കരുത്, വിരോധമുള്ളവർ വിഷം തന്നോ കുത്തിയോ എന്നെ കൊല്ല്'; രോഷത്തോടെ രേണു സുധി