'വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ, ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത്..': കണ്ണൻ സാഗർ

Published : Feb 05, 2026, 07:37 PM IST
Actor Kannan Sagar

Synopsis

Actor Kannan Sagar about his health issue അതികഠിനമായ വേദന മൂലം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലുള്ള ദൈനംദിന കാര്യങ്ങൾ പോലും ദുസ്സഹമായെന്ന് അദ്ദേഹം കുറിച്ചു. 

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് കണ്ണൻ സാഗർ. നിരവധി കോമഡി സ്കിറ്റുകളിലൂടെയും മറ്റും പ്രേക്ഷകരെ ചിരിപ്പിച്ച കണ്ണൻ സാഗർ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കണ്ണൻ സാഗർ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. തന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ കാരണം മര്യാദയ്ക്ക് ഭക്ഷണം കഴിക്കാനോ, ബാത്ത്റൂമിൽ പോകാനോ കഴിയുന്നില്ലെന്നാണ് കണ്ണൻ സാഗർ പറയുന്നത്. ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അവസ്ഥ കൊടുക്കരുതെന്ന് പറഞ്ഞ കണ്ണൻ സാഗർ തന്റെ അസുഖത്തിന്റെ കാഠിന്യം കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു.

"ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവർന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ അങ്ങ് കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം, വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ മര്യാദയ്ക്ക് ഭക്ഷണം കഴിക്കുവാനോ ബാത്ത്റൂമിൽ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാൻ വയ്യാത്ത അന്തരീക്ഷം." കണ്ണൻ സാഗർ പറയുന്നു.

"അറിഞ്ഞു അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാൽ ഓടിവന്നു വിശേഷങ്ങൾ തിരക്കുന്നവരുടേയും കടന്നു കയറ്റം അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നൽകി അവർ നടന്നകലും ചിലർ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും മറ്റുചിലർ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പർ തരാമെന്നും ഒന്ന് വിളിച്ചാൽ മതി അസുഖം പമ്പകടക്കുമെന്നും ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീർഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും, പക്ഷേ രാത്രിയോടെ ഇവരാരും ഉണ്ടാകില്ല അടുത്ത് ഭാര്യമാത്രം മുക്കലും ഞരുങ്ങലും കൂടുമ്പോൾ ആശുപത്രിയിൽ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും വീണ്ടും ചെരിഞ്ഞവൾ കിടക്കും രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അൽപ്പം ആശ്വാസം കിട്ടുമ്പോൾ ഒന്ന് മയങ്ങും കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ് മൂന്ന്നാല്ദിനങ്ങൾ വേദനയുടെസ്വർഗ്ഗലോകം കണ്ടത് 'മൂത്രത്തിൽ കല്ല് ' അനുഭവിച്ചവർക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി. കണ്ണൻ സാഗർ പറയുന്നു.

ടാങ്കിൽ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു

"ഇപ്പോൾ വെള്ളമടി (ഒൺലി ജലം) തുടങ്ങി ടാങ്കിൽ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു ഇപ്പോൾ ശരീരത്തിന്റെ അന്തരീക്ഷം മേഖാവൃതമായി വേദനയുടെ കാറ്റും കോളും കുറഞ്ഞു മൂത്രത്തിൽ കല്ല് അനുഭവിച്ചവരുടെ ഒരു കൂട്ടായിമതന്നെ എനിക്ക് ചുറ്റും ഇപ്പോൾ സംസാരമാണ്, അതുതന്നെ ഒരു വലിയ ആശ്വാസം. .. ജലം അമൂല്യമാണ് അത്‌ പാഴാക്കാതെ, കുടിക്കുക പലപല അസുഖങ്ങൾക്കൊപ്പം ഈ അസുഖത്തേയും ആട്ടിയോടിക്കുക." കണ്ണൻ സാഗർ കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കണ്ണൻ സാഗർ പറഞ്ഞത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'സഹോദരിമാർക്കിടയിലുള്ള കുശുമ്പ് പോലും അവൾക്കില്ല, റിയാക്ട് ചെയ്യേണ്ടെന്ന് പറഞ്ഞാലും അവൾ പ്രതികരിക്കും..'; പ്രതികരിച്ച് അമൃത സുരേഷ്
സീക്രട്ട് ഏജന്റിനോടുള്ള ദേഷ്യത്തിന് 'ബോഡി ഷെയിമിങ് റാണി'യെ തലയിലേറ്റണോ?: നടി സരിത