'സഹോദരിമാർക്കിടയിലുള്ള കുശുമ്പ് പോലും അവൾക്കില്ല, റിയാക്ട് ചെയ്യേണ്ടെന്ന് പറഞ്ഞാലും അവൾ പ്രതികരിക്കും..'; പ്രതികരിച്ച് അമൃത സുരേഷ്

Published : Feb 05, 2026, 07:04 PM IST
Amrutha Suresh talks about her sister Abhirami Suresh

Synopsis

സഹോദരി അഭിരാമി സുരേഷ് പുറമെ കരുത്തയായി കാണുമെങ്കിലും ലോലഹൃദയയാണെന്ന് ഗായിക അമൃത സുരേഷ്. Amrutha Suresh about her sister Abhirami Suresh

തന്റെ സഹോദരി അഭിരാമി സുരേഷിനെ കുറിച്ച് ഗായിക അമൃത സുരേഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. അഭിരാമി സ്ട്രോങ്ങ് ആയി പെരുമാറുമെങ്കിലും ലോല ഹൃദയയാണെന്നാണ് അമൃത പറയുന്നത്. എന്നാൽ എന്ത് വന്നാലും നേരിടാനുള്ള ശക്തി തനിക്കുന്നുണ്ടെന്നും, തങ്ങൾക്ക് ഇരുവർക്കും രണ്ട് പേർ മാത്രമേയുള്ളൂവെന്നും പറഞ്ഞ അമൃത സുരേഷ്, തനിക്ക് വേണ്ടി എല്ലാ കാര്യത്തിലും പ്രതികരിക്കുന്നത് അഭിരാമിയാണെന്നും കൂട്ടിച്ചേർത്തു.

"അഭിരാമി സ്ട്രോങ്ങായി ബിഹേവ് ചെയ്യുമെങ്കിലും ലോല ഹൃദയയായ കുട്ടിയാണ്. കാണുന്ന സ്ട്രങ്ങ്ത്തൊന്നും ഉള്ളിൽ ഇല്ല. അവൾ സ്വീറ്റാണ്. ഞാനാണ് അത്ര സ്വീറ്റല്ലാത്തത്. എന്ത് വന്നാലും നേരിടാനുള്ള ശക്തി എനിക്കുണ്ട്. അതാണ് എന്റെ സ്ട്രങ്ത്ത്. അതിന് എനിക്ക് സപ്പോർട്ട് തരുന്നത് അഭിയാണ്. കുട്ടിക്കാലം മുതൽ എന്റെ കൂട്ടുകാരി അഭിയും അഭിയുടെ കൂട്ടുകാരി ഞാനുമാണ്. പുറത്ത് പോയി മറ്റ് കുട്ടികൾക്കൊപ്പം കളിക്കാറുപോലുമില്ലായിരുന്നു. ഇപ്പോഴും അവൾക്ക് ഞാനും, എനിക്ക് അവളും മാത്രമേയുള്ളു." അമൃത സുരേഷ് പറയുന്നു.

'അവൾ എന്റെ പട്ടാളം'

അവൾ എന്റെ പട്ടാളമായാണ് പല കാര്യങ്ങളിലും നിന്നിട്ടുള്ളത്. റിയാക്ട് ചെയ്യേണ്ടെന്ന് പറഞ്ഞാലും അവൾ പ്രതികരിക്കും. അതെങ്ങനെ ശരിയാകും? എന്റെ ചേച്ചിയെ പറയാൻ ഞാൻ സമ്മതിക്കില്ലെന്ന ആറ്റിറ്റ്യൂഡാണ് അവൾക്ക്. അഭിയെപ്പോലൊരാളെ കിട്ടുക എന്നത് ഭാ​ഗ്യമാണ്. സഹോദരിമാർക്കിടയിൽ ഉള്ള കുശുമ്പ് പോലും അവൾക്കില്ല." അമൃത സുരേഷ് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ കട്ട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അമൃത സുരേഷിന്റെ പ്രതികരണം.

അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുന്നേ തനിക്കെതിരെ അരങ്ങേറുന്ന സൈബർ അധിക്ഷേപത്തിനെതിരെ അഭിരാമി സുരേഷ് രംഗത്തുവന്നിരുന്നു. സോഷ്യൽ മീഡിയ മാലിന്യ കൂമ്പാരമായി മാറിയെന്നും ആർക്കാണ് ഏറ്റവും കൂടുതൽ ശക്തിയായി വൃത്തികേട് പറയാൻ സാധിക്കുന്നത് എന്നതിലാണ് ഇപ്പോൾ മത്സരമെന്നും അഭിരാമി പറഞ്ഞിരുന്നു. അഭിരാമിയുടെ പുതിയ സ്റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട വീഡിയോക്ക് താഴെയാണ് സോഷ്യൽ മീഡിയയിൽ അധിക്ഷേപപരമായ കമന്റുകൾ വന്നത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

സീക്രട്ട് ഏജന്റിനോടുള്ള ദേഷ്യത്തിന് 'ബോഡി ഷെയിമിങ് റാണി'യെ തലയിലേറ്റണോ?: നടി സരിത
'ഷൂട്ടിംഗിന് പോയപ്പോള്‍ ആ ഫോണ്‍ എടുത്തില്ല, തിരിച്ചെത്തി നോക്കിയപ്പോള്‍...'; കസ്റ്റമറിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ബീന ആന്‍റണി