'ഭര്‍ത്താവ് പോലും ആവശ്യപ്പെട്ടിട്ടില്ല, മറ്റുള്ളവർക്ക് എന്താണ് പ്രശ്നം ?'; പേര് മാറ്റത്തിൽ തുറന്നടിച്ച് അപ്സര

Published : Mar 03, 2025, 04:00 PM IST
'ഭര്‍ത്താവ് പോലും ആവശ്യപ്പെട്ടിട്ടില്ല, മറ്റുള്ളവർക്ക് എന്താണ് പ്രശ്നം ?'; പേര് മാറ്റത്തിൽ തുറന്നടിച്ച് അപ്സര

Synopsis

ഭർത്താവ് ആൽബിയും താനും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാർത്തകളോട് രൂക്ഷഭാഷയിൽ പ്രതികരിച്ച് അപ്സര അടുത്തിടെ രംഗത്തെത്തിയിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. ഭർത്താവ് ആൽബിയും താനും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാർത്തകളോട് രൂക്ഷഭാഷയിൽ പ്രതികരിച്ച് അപ്സര അടുത്തിടെ രംഗത്തെത്തിയിരുന്നു. തന്റെ വളരെ പേഴ്സണലായൊരു കാര്യം, ഉണ്ടെങ്കിലും ഇല്ലെങ്കിലും, വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ലെന്നായിരുന്നു താരം പറഞ്ഞത്.

ഇപ്പോഴിതാ തന്റെ പേരിനെ ചൊല്ലിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അപ്സര. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. തന്റെ പേര് എന്തുകൊണ്ടാണ് വിവാഹ ശേഷവും മാറ്റാതെ അപ്‌സര രത്‌നാകരന്‍ എന്ന് തന്നെ നിലനിര്‍ത്തിയിരിക്കുന്നത് എന്നതിനുള്ള മറുപടിയാണ് താരം നൽകുന്നത്.  ‌

''എന്റെ പേര് അപ്‌സര എന്നാണ്. അച്ഛന്റെ പേര് രത്‌നാകരന്‍. അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്‌നാകരന്‍ എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം?'' ‌എല്ലാവരുടേയും ചോദ്യം ഞാന്‍ ആല്‍ബി ചേട്ടനെ കല്യാണം കഴിച്ചത് കൊണ്ട് അപ്‌സര ആല്‍ബി എന്നല്ലേ പേര് വരേണ്ടത് എന്നാണ്. ആ പേര് ഇടാത്തതു കൊണ്ട് ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു എന്നുവരെ പറയുന്നവരുണ്ട്'', എന്ന് അപ്സര അഭിമുഖത്തിൽ പറഞ്ഞു.

'12 വർഷം കഴിഞ്ഞു, ഇപ്പോഴും എന്നെ ഒഴിവാക്കുന്നവരുണ്ട്, എല്ലാം സമയദോഷം': മനസുതുറന്ന് ശാലു മേനോൻ

''വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ? എന്റെ ഭര്‍ത്താവ് പോലും പേരുമാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം? എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല'', എന്നും അപ്‌സര കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്