'ആസ്ട്രോടോക്ക് തുണയായി, പ്രശ്നങ്ങള്‍ മാറി' എന്ന് ബിന്നി; 'ആളുകളെ പറ്റിക്കാൻ നാണമില്ലേ'ന്ന് വിമർശനം

Published : Mar 25, 2026, 04:24 PM IST
Binny sebastian

Synopsis

ഇതുപോലുള്ള ആപ്പുകൾ പ്രമോട്ട് ചെയ്ത് എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിക്കുന്നതെന്നാണ് ബിന്നിക്കും നൂബിനും വരുന്ന വിമര്‍ശനങ്ങള്‍. 

കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്നി സെബാസ്റ്റ്യനും നൂബിൻ ബിന്നിയും. ഇരുവരുടെയും പുതിയ യൂട്യൂബ് വീഡിയോയാണ് പലരുടെയും ശ്രദ്ധയാകർഷിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് ഇത്രത്തോളം കഷ്ടപ്പെട്ടൊരു സമയം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ എല്ലാത്തിനും പരിഹാരമായെന്നും ബിന്നിയും നൂബിനും പറയുന്നു.

''കല്യാണം കഴിഞ്ഞിട്ട് ഇത്രത്തോളം കഷ്ടപ്പെട്ടൊരു മാസം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഞങ്ങളുടെ സാരി ബ്രാന്റ് കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ പല കാര്യങ്ങൾക്കായി ഒരുപാട് ഓടി നട്ടം തിരിഞ്ഞു. മാനസികമായി മാത്രമല്ല സാമ്പത്തികമായും ഒരുപാട് കഷ്ടപ്പെട്ടു. കയ്യിൽ കാശുണ്ടായിട്ടും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. നല്ല ഇൻവസ്റ്റ്മെന്റോട് കൂടി ബ്രാന്റ് തുടങ്ങണമെന്നാണ് കരുതിയത്. പക്ഷേ, സാമ്പത്തികമായി കുറേ ബ്ളോക്ക് വന്നു. കയ്യിൽ കാശ് ഉണ്ടായിട്ടും അത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ. സുഹൃത്തുക്കളുടെ കയ്യിൽ നിന്നം പണം കടം വാങ്ങേണ്ടി വന്നു. അതിനിെ ആരോഗ്യപ്രശ്നങ്ങൾ വന്നു.

എന്തുകൊണ്ടാണ് ഇടയ്ക്കിടെ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഞങ്ങൾ‌ തന്നെ പലപ്പോഴും ചിന്തിച്ച് പോയി. സമയം ശരിയായിരിക്കില്ല അല്ലെങ്കിൽ കണ്ണേറ് കിട്ടിക്കാണും എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. ആരെയങ്കിലും കൺസൾട്ട് ചെയ്തുനോക്കൂ എന്ന് ചിലർ ഉപദേശിച്ചു. അങ്ങനെ ഞങ്ങൾ ആസ്ട്രോടോക്ക് ആപ്പ് വഴി ഒരു അസ്ട്രോളജറുമായി സംസാരിച്ചു. അതായിരുന്നു ഞങ്ങളുടെ ചെയ്ഞ്ചിങ് മൊമന്റ്. ഞങ്ങളുടെ പ്രശ്നം ഞങ്ങൾ പറയും മുമ്പ് ഇങ്ങോട്ട് അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ചെയ്തു. സാമ്പത്തിക പ്രശ്നങ്ങളെല്ലാം മാറി. മുൻപ് ഇതിലൊന്നും വിശ്വാസമില്ലായിരുന്നു. എന്നാൽ ഒരു മാസത്തിനിടെ ഞങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നുവെന്ന് ബിന്നി പറയുന്നു.

എന്നാൽ‌ ഇവരുടെ വീഡിയോയ്ക്കു താഴെ നിരവധിയാളുകളാണ് വിമർശനവുമായി രംഗത്തെത്തുന്നത്. ഇതുപോലുള്ള ആപ്പുകൾ പ്രമോട്ട് ചെയ്ത് എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിക്കുന്നതെന്നാണ് വീഡിയോയ്ക്കു താഴെ പലരും ചോദിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വീഡിയോയില്‍ കാണുന്നതുപോലെയല്ല ആരുടെയും ജീവിതം'; കുടുംബ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ച് ഗൗരി കൃഷ്‍ണന്‍
'രേണു സുധി ദുബായിൽ അറസ്റ്റിൽ, ഇനി പോകാനാവാത്ത വിധം കയറ്റിവിട്ടുവെന്ന്' വ്യാജപ്രചാരണം; പ്രതികരിച്ച് രേണു സുധി