'മൂന്നരവർഷം മുമ്പ് കെയർഹോമിൽ വച്ച് പരിചയം..'; ഗായത്രിക്ക് വരൻ ഇംഗ്ലണ്ടിൽ നിന്ന്

Published : Feb 16, 2026, 10:33 AM IST
Gayathri Gopi marriage

Synopsis

Actress Gayathri Gopi about talks about her partner. നടിയും സോഷ്യൽ മീഡിയ താരവുമായ ഗായത്രി ഗോപി വിവാഹിതയായി. മൂന്ന് വർഷം മുൻപ് ഒരു കെയർ ഹോമിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേതും പ്രണയവിവാഹമാണ്.

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഗായത്രി ഗോപിയുടെ വിവാഹാഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഇംഗ്ലണ്ടിൽ നിന്നുള്ള ജേക്കബിനെയാണ് ഗായത്രി വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്ഷം ഇംഗ്ലണ്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. നാട്ടിലുള്ളവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇവിടെ ചടങ്ങ് നടത്തിയിരിക്കുന്നത്. മൂന്ന് വർഷം മുൻപ് കെയർ ഹോമിൽ വച്ചാണ് താൻ ജേക്കബിനെ പരിചയപ്പെട്ടത് എന്നാണ് ഗായത്രി പറയുന്നത്. വീട്ടുകാർക്ക് തന്റെ സന്തോഷമാണ് വലുതെന്നും ചടങ്ങിന് ശേഷം ഗായത്രി കൂട്ടിച്ചേർത്തു.

‘കെയർഹോമിൽ വച്ച് പരിചയം’

"ആള് ഇംഗ്ലണ്ടിൽ നിന്നാണ്. ലിവർപൂളിന്റെ ഭാഗത്താണ് ഞങ്ങൾ താമസിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 17ന് വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ നാട്ടിൽ ചടങ്ങുകളൊന്നും ചെയ്തിട്ടുണ്ടായിരുന്നില്ല, ഇവിടെ മൂന്ന് പരിപാടികളായായിരുന്നു വിവാഹാഘോഷം.ഞങ്ങളുടേത് പ്രണയവിവാഹമാണ്. നെറ്റ്‌വർക്ക് റെയിൽവേയ്‌സിലെ ടീം ലീഡ് ആണ്. മൂന്നരവർഷം മുമ്പ് കെയർഹോമിൽവച്ചാണ് പരിചയപ്പെടുന്നത്. അടുത്തറിഞ്ഞത് ഒന്നര വർഷം മുമ്പാണ്. എന്റെ വീട്ടുകാർക്ക് എന്റെ സന്തോഷമാണ് വലുത്. ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം തന്നെയാണ് ഞങ്ങളുടെ ഹണിമൂൺ, ആള് വെജിറ്റേറിയൻ ആണ്. കുറച്ച് ഡിഫറന്റ് ആണ് "

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള താരമാണ് ഗായത്രി. ഡാൻസും ലൈഫ് സ്റ്റൈൽ വ്ലോഗുകളുമായി താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'സുധി എന്ന പേര് സിമ്പതിക്ക് വേണ്ടി ഇട്ടതല്ല, കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം..'; പ്രതികരിച്ച് രേണു സുധി
'ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കേണ്ടി വന്നാൽ ഇനിയും ചെയ്യും, ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്..'; തുറന്നുപറഞ്ഞ് രേണു സുധി