'ഒന്‍പത് വര്‍ഷം മുന്‍പുള്ള ടി ഷര്‍ട്ട് വീണ്ടും ധരിക്കാന്‍ കഴിഞ്ഞു, ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചില്ല..'; സന്തോഷം പങ്കുവെച്ച് ഗൗരി കൃഷ്ണൻ

Published : Apr 24, 2026, 06:26 PM IST
Actress Gowri M krishnan

Synopsis

നടി ഗൗരി കൃഷ്ണൻ കഠിനമായ വർക്കൗട്ടിലൂടെ ശരീരഭാരം കുറച്ച് വലിയൊരു ശാരീരികമാറ്റം നേടിയതിൻ്റെ സന്തോഷം പങ്കുവെച്ചു. ഒൻപത് വർഷം പഴക്കമുള്ള ടീഷർട്ട് വീണ്ടും ധരിക്കാനായതിൻ്റെ ആവേശത്തിലാണ് താരം. Actress Gowri M krishnan shares her weight loss and work out photos.

വണ്ണം കുറച്ച് ആഗ്രഹിച്ച രീതിയിൽ ട്രാൻസിഷൻ നടത്താനായ സന്തോഷം പങ്കുവെച്ച് നടി ഗൗരി കൃഷ്ണൻ. വർക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് ഒൻപതു വർഷം പഴക്കമുള്ള ടീഷർട്ട് വീണ്ടും ധരിക്കാനായതിന്റെ സന്തോഷമാണ് ഗൗരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയാത്ത വിധമുള്ള മാറ്റമാണ് എന്ന് ഗൗരി തന്നെ പറയുന്നു. ഒന്‍പത് വര്‍ഷം മുന്‍പത്തെ ടീ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയാണ് ഗൗരി പങ്കുവെച്ചിരിയ്ക്കുന്നത്. എത്രത്തോളം സന്തോഷവും ആവേശവും ഈ മാറ്റം നടിയ്ക്ക് നല്‍കുന്നു എന്ന് മുഖത്തെ ആ ചിരിയില്‍ തന്നെ വ്യക്തമാണ്. നിരവധിയാളുകൾ ഗൗരിയുടെ ഈ മാറ്റത്തെ പ്രശംസിച്ച് പോസ്റ്റിനു താഴെ കമന്റെ ചെയ്യുന്നുണ്ട്.

"ഈ ഫോട്ടോ പങ്കുവയ്ക്കാതിരിക്കാന്‍ എനിക്ക് തന്നെ കഴിയുന്നില്ല, എന്റെ മാറ്റം കണ്ടിട്ട് ഞാന്‍ തന്നെ അത്രയധികം എക്‌സൈറ്റഡ് ആണ്. ഈ ഒരു മാറ്റത്തിന് എന്നെ സഹായിച്ച ഷാനുവിന് നന്ദി. ഒരിക്കലും ഇത്തരത്തിൽ മാറാന്‍ എന്നെക്കൊണ്ട് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. ഒന്‍പത് വര്‍ഷം മുന്‍പുള്ള എന്റെ ടി ഷര്‍ട്ട് വീണ്ടും ധരിക്കാന്‍ കഴിഞ്ഞു", എന്നാണ് ഗൗരി കൃഷ്ണന്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. എന്നാൽ മനോജുമായി ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ഗൗരി അടുത്തിടെ വ്ളോഗിലൂടെ അറിയിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഇത്രയും മണ്ടത്തരം സംസാരിക്കുന്ന ഒരു മനുഷ്യനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല'; അഖിൽ മാരാർക്കെതിരെ ആതിര മാധവ്
'ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയരുത്'; സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനെതിരെ സജ്‍ന നൂര്‍