'ഞങ്ങൾ വേർപിരിഞ്ഞു, ആരെയും മണ്ടൻമാരാക്കിയിട്ടില്ല': നടി പാർവതി വിജയ്

Published : Feb 25, 2025, 06:06 PM ISTUpdated : Feb 25, 2025, 06:07 PM IST
'ഞങ്ങൾ വേർപിരിഞ്ഞു, ആരെയും മണ്ടൻമാരാക്കിയിട്ടില്ല': നടി പാർവതി വിജയ്

Synopsis

മിനിസ്ക്രീൻ താരം പാർവതി വിജയ് ഭർത്താവുമായി വേർപിരിഞ്ഞെന്ന് സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് വിവാഹമോചനമെന്നും, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതി യൂട്യൂബ് ചാനലിലൂടെ അറിയിച്ചു.

തിരുവനന്തപുരം: ഭർത്താവുമായി വേർപിരിഞ്ഞെന്ന് സ്ഥിരീകരിച്ച് മിനിസ്ക്രീൻ താരം പാർവതി വിജയ്. പാർവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്. ഇരുവരും വേർപിരിഞ്ഞതായി കുറച്ചുകാലമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ പാർവതി ഇതുവരെ പ്രതികരിച്ചിരുന്നില്ല. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് വിവാഹമോചനമെന്നും അതൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.

''ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വീഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഒന്നിനും ഞാന്‍ മറുപടി പറഞ്ഞിരുന്നില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഞങ്ങളിപ്പോള്‍ ഡിവോഴ്‌സ് ആയിരിക്കുകയാണ്. പതിനൊന്ന് മാസത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകള്‍ യാമിയും കൂടെയുണ്ട്'', പാർവതി വ്ളോഗിൽ പറ‍ഞ്ഞു.

എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി പറയാതിരുന്നത് കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണെന്നും പാർവതി പറഞ്ഞു. ''ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. കാര്യങ്ങൾക്ക് തീരുമാനം ആതിനു ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ്. ഇനിയങ്ങോട്ട് എന്റെ ജീവിതത്തിൽ ആ വ്യക്തി ഉണ്ടായിരിക്കില്ല. എന്റെയും യാമിയുടെയും യൂട്യൂബ് ചാനൽ ആയിരിക്കുമിത്'', പാർവതി കൂട്ടിച്ചേർത്തു.  

പാര്‍വന്‍ എന്നാണ് പാർവതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. പാർവതിയുടെയും മുൻഭർത്താവ് അരുണിന്റെയും പേരുകളിലെ അക്ഷരങ്ങൾ ചേർത്താണ് ഈ പേരിട്ടത്. ഈ പേര് വൈകാതെ മാറ്റുമെന്നും പാർവതി അറിയിച്ചു.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് പാർവതി ശ്രദ്ധേയയായത്. പാർവതി അഭിനയിച്ച സീരിയലിന്റെ ക്യാമറമാനിരുന്നു മുൻഭർത്താവ് അരുൺ. ലൊക്കേഷനിൽ വെച്ച് പാർവതിയും അരുണും പ്രണയത്തിലാവുകയും ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയുമായിരുന്നു. സീരിയൽ നടി മൃദുല വിജയ്‍യുടെ സഹോദരി കൂടിയാണ് പാർവതി വിജയ്.

ആകാംക്ഷ നിറച്ച് 'ഔസേപ്പിന്‍റെ ഒസ്യത്ത്' ട്രെയിലർ പുറത്ത്: ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ

'ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം'; കുംഭമേളയിൽ പങ്കെടുത്ത അനുഭവം പറഞ്ഞ് അഖിൽ ആനന്ദ്
 

PREV
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത