'ചേട്ടന്‍റെ സുഹൃത്തിനായിരുന്നു എന്നെ ഇഷ്ടം, എനിക്കിഷ്ടം ചേട്ടനോടും'; പ്രണയകഥ പറഞ്ഞ് ശ്രീകല

Published : Aug 27, 2026, 06:56 PM IST
actress Sreekala Sasidharan shares her yester years love story

Synopsis

സീരിയൽ താരം ശ്രീകല ശശിധരൻ ഭർത്താവ് വിപിനൊപ്പമുള്ള തൻ്റെ പ്രണയകഥയെക്കുറിച്ച് സംസാരിക്കുന്നു

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രീകല ശശിധരന്‍. ശ്രീകല എന്ന പേരിനേക്കാള്‍ സോഫി എന്ന പേരിലാണ് ആരാധകര്‍ക്കിടയില്‍ താരം അറിയപ്പെടുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന സീരിയലിലെ പാവം സോഫിയായാണ് ഇപ്പോഴും ആരാധകര്‍ ശ്രീകലയെ സ്‌നേഹിക്കുന്നത്. ഭർത്താവും ഒന്നിച്ചുള്ള പുതിയ അഭിമുഖത്തിൽ തന്റെ പ്രണയകഥ ശ്രീകല തുറന്നുപറയുന്നുണ്ട്.

''ഞങ്ങൾ രണ്ടുപേരും ഒരേ സ്ഥലത്ത് നിന്നുള്ളവരാണ്. വീടുകൾ തമ്മിൽ വലിയ ദൂരമില്ല. എനിക്കാണ് ചേട്ടനോട് ആദ്യം ഇഷ്ടം തോന്നിയത്. ഞാൻ അത് പറഞ്ഞു. ഏട്ടൻ ഓണം, വിഷു, ക്രിസ്മസ് തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും എന്നെ വിളിച്ച് വിഷ് ചെയ്യുമായിരുന്നു. അങ്ങനെ എനിക്ക് ഇഷ്ടം തോന്നി തുടങ്ങി. ഏട്ടന് ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹത്തിനായിരുന്നു എന്നെ ഇഷ്ടം. പക്ഷേ, എനിക്ക് നേരെ ഓപ്പോസിറ്റായിരുന്നു. ഏട്ടനോടാണ് ഇഷ്ടം തോന്നിയത്. അയാൾ പ്രണയം പറയാൻ വന്നപ്പോൾ ഞാൻ അത് തുറന്ന് പറഞ്ഞു. ആലോചിച്ച് തീരുമാനിക്കാനും പറഞ്ഞു. എന്നാൽ, ഏട്ടന് സുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലായിരുന്നു. പെട്ടന്ന് അഭിപ്രായം പറയാൻ കഴിയില്ലെന്നും ഏട്ടൻ പറഞ്ഞു. ആലോചിച്ചിട്ട് പറയാമെന്നാണ് അന്ന് പറഞ്ഞത്. വല്യ പുള്ളിയാണ്'', എന്നാണ് വനിതക്കു നൽകിയ അഭിമുഖത്തിൽ ശ്രീകല പറയുന്നത്.

''ശ്രീകല ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ കൺഫ്യൂഷനിലായി. എന്റെ സുഹൃത്ത് ഒരു കാലത്ത് സ്നേഹിച്ച പെൺകുട്ടിയല്ലേ. അതുകൊണ്ട് തന്നെ ചങ്ക് ബ്രോയെ എനിക്ക് ചതിക്കാൻ പറ്റുമായിരുന്നില്ല. എന്താണ് ‍ഞാൻ ചെയ്യേണ്ടതെന്ന് അവനോട് ആദ്യം ഞാൻ ചോദിച്ചു. അവനുമായി സംസാരിച്ചപ്പോൾ അവനും പ്രശ്നമുണ്ടായിരുന്നില്ല. അവനുമായി സംസാരിച്ചശേഷമാണ് ഞാൻ ശ്രീകലയുടെ പ്രണയം സ്വീകരിച്ചതും ഓക്കെ പറഞ്ഞതും. പിന്നീട് ഒരുപാട് നാൾ കഴിഞ്ഞാണ് ഞങ്ങൾ വിവാഹം കഴിച്ചത്. വീട്ടിൽ നിന്നും വലിയ പിന്തുണയുണ്ടായിരുന്നില്ല. ഞങ്ങൾ ബന്ധുക്കൾ‌ കൂടിയാണ്. ഞങ്ങളുടെ ഫീൽഡുകൾ വ്യത്യസ്തമാണ്'', എന്നായിരുന്നു ഭർത്താവ് വിപിന്റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

'എന്തിനാണ് ശത്രുക്കളുടെ ഇടയിൽ കൊണ്ടുചെന്ന് വീടു വെച്ചതെന്ന് ഓർക്കാറുണ്ട്..'; മനസ് തുറന്ന് അമൃത
ഉറ്റസുഹൃത്തായിട്ടും അനുമോളുടെ വിവാഹത്തിന് എത്താത് എന്തുകൊണ്ട്?; മറുപടി പറഞ്ഞ് ആതിര