'എന്തിനാണ് ശത്രുക്കളുടെ ഇടയിൽ കൊണ്ടുചെന്ന് വീടു വെച്ചതെന്ന് ഓർക്കാറുണ്ട്..'; മനസ് തുറന്ന് അമൃത

Published : Aug 26, 2026, 10:25 PM IST
Amrutha Nair

Synopsis

'ആഗ്രഹം' എന്ന് പേരിട്ടിരിക്കുന്ന വീട് നിർമ്മിച്ചതിന് ശേഷം ചില കുടുംബ പ്രശ്നങ്ങളും വിഷമങ്ങളും നേരിട്ടെങ്കിലും, സ്വപ്നം സഫലമാക്കിയതിൽ സന്തോഷമുണ്ടെന്ന് അമൃത വ്യക്തമാക്കി.

കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ ശീതൾ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് അമൃത ആ ആഗ്രഹം പൂർ‌ത്തീകരിച്ചത്. സ്വന്തം നാടായ പത്തനാപുരത്താണ് അമൃത വീട് പണിതത്. ആഗ്രഹം എന്നു തന്നെയാണ് വീടിനു പേര് നൽകിയിരിക്കുന്നതും.

''വീട് വെച്ചതിനു ശേഷം കുറേ ഫാമിലി ഇഷ്യൂസ് ഒക്കെ വന്നു. അതിനെക്കുറിച്ചൊക്കെ അഭിമുഖത്തിൽ പറയാൻ പോയാൽ കുറേ കലഹങ്ങൾ ഉണ്ടാകും. വീട് എന്നു പറയുന്നത് എല്ലാവരുടെയും ആഗ്രഹമല്ലേ. നമ്മുടെ സ്വന്തം നാട്ടിൽ തന്നെ വെയ്ക്കണം എന്നത് എന്റെ ഏറ്റവും വലിയ നിർബന്ധം ആയിരുന്നു. എന്റെ നാട് പത്തനാപുരം ആണ്. കൊല്ലത്തിന്റെ അങ്ങേയറ്റത്താണ്. അതു കഴിഞ്ഞാൽ പത്തനംതിട്ടയാണ്. ഞാൻ വളർന്നത് തിരുവനന്തപുരത്താണ്. പക്ഷേ, ഒന്നും നോക്കാതെ സ്വന്തം നാട്ടിൽ തന്നെ കൊണ്ടുപോയി വീട് വെച്ചു. പക്ഷേ, ഇപ്പോൾ കുറച്ച് വിഷമമുണ്ട്. എന്തിനാണ് ഈ ശത്രുക്കളുടെ ഇടയിൽ കൊണ്ടുചെന്ന് വീടു വെച്ചത് എന്നോർത്ത് ചിലപ്പോൾ റിഗ്രറ്റ് തോന്നാറുണ്ട്.

പക്ഷേ, അതോന്നും നോക്കുന്നില്ല ഇപ്പോൾ. നമ്മൾ എന്നും അവിടെപ്പോയി നിൽക്കുന്നില്ല. വല്ലപ്പോഴുമേ പോകുന്നുള്ളൂ. അതുകൊണ്ടാണ് ചെറിയ വീട് വെച്ചത്. വെച്ചതിൽ എനിക്ക് സന്തോഷമേ ഉള്ളൂ'', എന്നാണ് അമൃത അഭിമുഖത്തിൽ പറഞ്ഞത്. തിരുവനന്തപുരത്ത് വീട് വെയ്ക്കുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു അമൃതയുടെ അമ്മയുടെ പ്രതികരണം. ഈ പ്രായത്തിൽ അമൃത ഇത്രയുമൊക്കെ ചെയ്യുന്നതിൽ അഭിമാനമാണെന്നും അമ്മ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ഉറ്റസുഹൃത്തായിട്ടും അനുമോളുടെ വിവാഹത്തിന് എത്താത് എന്തുകൊണ്ട്?; മറുപടി പറഞ്ഞ് ആതിര
'അന്ന് വളരെ സീരിയസായി ചെയ്ത കാര്യങ്ങളാണ് അതൊക്കെ..'; ചന്ദനമഴ ട്രോളുകളോട് പ്രതികരിച്ച് മേഘ്ന