'നിനക്ക് ആവശ്യമുള്ളതെല്ലാം നൽകുന്ന അമ്മയെ ചേർത്തുപിടിക്കുക'; മകന്‍റെ പിറന്നാളിന് കുറിപ്പുമായി അമൻ ഭൈമി

Web Desk   | ANI
Published : Nov 13, 2026, 09:22 AM IST
Aman Bhymis post got attention on his sons birthday

Synopsis

മകന് ആശംസകൾ നേർന്ന് അമൻ പങ്കുവെച്ച കുറിപ്പിന് വീണ നൽകിയ ഹൃദ്യമായ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയായ നടിയാണ് വീണ നായർ. ഗായകനും നർത്തകനും ആർജെയുമൊക്കെയായ സ്വാതി സുരേഷ് ഭൈമിയെ (ആർജെ അമൻ ഭൈമി) ആയിരുന്നു വീണ വിവാഹം ചെയ്തത്. പിന്നീട് ഇവർ വിവാഹമോചിതരാകുകയും ചെയ്തു. ഇരുവർക്കും ഒരു മകനുമുണ്ട്. ഇപ്പോഴിതാ മകന്റെ പിറന്നാൾ ദിനത്തിൽ അമൻ ഭൈമി പങ്കുവെച്ച കുറിപ്പും അതിന് വീണ നായർ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

‘‘മോനെ... ഹാപ്പി ബര്‍ത്ത്ഡേ... ‘മിസ് യൂ’ എന്ന് പറയുന്നതിൽ നിന്ന് ഞാൻ വിരമിക്കുന്നു... കാരണം ഇന്നത് എനിക്കൊരു ശീലമായി മാറിയിരിക്കുന്നു. അത് ഇനി ഉള്ളിൽ എവിടെയെങ്കിലും ഉറങ്ങിക്കിടക്കട്ടെ. ഞാൻ നിന്നെ ആദരിക്കുകയും, ഒപ്പം എപ്പോഴും സ്നേഹിക്കുകയും ചെയ്യുന്നു! ബര്‍ത്തഡേയ്ക്ക് എന്ത് വേണമെന്ന് ചോദിച്ചപ്പോൾ, ‘എനിക്കെല്ലാം ഉണ്ട് അച്ഛാ’ എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നിനക്കാവശ്യമുള്ളതെല്ലാം നൽകുന്ന അമ്മയെ ചേർത്തുപിടിക്കുക... ഒരു വിളിപ്പുറത്ത് അച്ഛനും എപ്പോഴുമുണ്ട്. ഈ എഴുത്ത് വായിക്കാൻ നിനക്കിപ്പോൾ കഴിയുന്നു എന്ന സന്തോഷത്തോടെ, ഇനിയുള്ള ജീവിതത്തിലും നിനക്ക് എല്ലാം നല്ലതായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്... ഒരായിരം പിറന്നാൾ ഉമ്മകൾ...ലവ് യൂ മൈ സണ്‍...’’ എന്നാണ് മകനൊപ്പമുള്ള പഴയ ചിത്രങ്ങളും വീഡിയോയും പങ്കിട്ട് അമന്‍ ഭൈമി കുറിച്ചിരിക്കുന്നത്. മുന്‍ ഭാര്യ വീണയെ മെന്‍ഷന്‍ ചെയ്താണ് അമന്റെ പോസ്റ്റ്.

‘ദൈവമേ കണ്ണുതട്ടാതിരിക്കട്ടെ. ഇത്രയും നല്ല മനസുള്ള നന്മയുള്ള ഒരു മകനെ നൽകിയതിന് ഈ പ്രപഞ്ചത്തോട് നന്ദി. എന്റെ കുഞ്ഞ് ഹിറോയ്ക്ക് പിറന്നാൾ ആശംസകൾ.... എന്തെല്ലാം ഓർമകൾ...’ എന്നാണ് ഹാര്‍ട്ട് ഇമോജിയ്ക്കൊപ്പം മുൻ ഭർത്താവിന്റെ പോസ്റ്റിന് വീണ നൽകിയ കമന്റ്.

PREV
Read more Articles on
click me!

Recommended Stories

'മാ‍ഡം വിളിയും പെൺകോന്തൻ വിളിയും ശരിയായില്ല..'; ബിഗ്ബോസ് താരങ്ങളെ വിമർശിച്ച് നന്ദന
'മമ്മിക്ക് ടെൻഷനായിരുന്നു, കാരണം ലിബിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല..'; മനസുതുറന്ന് റിമി ടോമി