'മമ്മിക്ക് ടെൻഷനായിരുന്നു, കാരണം ലിബിനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല..'; മനസുതുറന്ന് റിമി ടോമി

Published : Nov 12, 2026, 08:11 AM IST
Rimi Tomy

Synopsis

ഗായിക റിമി ടോമി ഫിറ്റ്നസ് ട്രെയിനറായ ലിബിനെ വിവാഹം ചെയ്യുന്നു. ലിബിൻ വളർന്ന മുംബൈയിൽ വെച്ചാണ് ലളിതമായ ചടങ്ങുകളോടെ വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വിവാഹ വിശേഷങ്ങൾ റിമി പങ്കുവെച്ചു.

താൻ വിവാഹിതയാകാൻ പോകുന്ന വാർത്ത അടുത്തിടെയാണ് മലയാളികളുടെ പ്രിയഗായിക റിമി ടോമി ആരാധകരെ അറിയിച്ചത്. ഫിറ്റ്ന‍സ് ട്രെയിനറായ ലിബിനാണ് വരൻ. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ ജനിച്ചു വളർന്നത്. വിവാഹത്തിനായി വീട്ടുകാരോടൊപ്പം മുംബൈയിലെത്തിയ വിശേഷങ്ങളാണ് റിമി ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്, ഒപ്പം മുംബൈയിലെ ബാന്ദ്രയിലുള്ള സ്വന്തം ഫ്ളാറ്റും റിമി വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.

''മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഞാൻ എന്തായാലും ബോംബെയിൽ പോകാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെയല്ല. അൽപം സ്പെഷ്യലാണ്. വിവാഹത്തിന് വേണ്ടിയാണ് പോകുന്നത്. ലിബിൻ ജനിച്ചുവളർന്നത് മുംബൈയിലെ ഡോംബിവല്ലിയിലാണ്. അതുകൊണ്ടാണ് വിവാഹച്ചടങ്ങുകൾ അവിടെ നടത്താൻ തീരുമാനിച്ചത്. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ വളർന്നത്. എന്നെ പരിചയപ്പെട്ടതിനു ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചുതുടങ്ങിയതു തന്നെ. വളരെ ചെറിയ രീതിയിലായിരിക്കും വിവാഹം. എന്റെ കുടുംബത്തിൽ നിന്ന് അമ്മയും സഹോദരങ്ങളും അവരുടെ കുട്ടികളുമടക്കം പത്തുപേർ മാത്രമായിരിക്കും പങ്കെടുക്കുക. ബാക്കിയുള്ളവർ ലിബിന്‍റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായിരിക്കും.

ഞാനും ലിബിനും സംസാരിച്ച് തുടങ്ങിയ കഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാര്‍ച്ചിലാണ് ലിബിനെ മുംബൈയിൽ വച്ച് പരിചയപ്പെട്ടത്. നേരിട്ട് കാണുന്നതിന് മുമ്പ് തന്നെ ഞങ്ങൾ പരസ്പരം സംസാരിച്ച് ഞങ്ങളുടെ ജീവിതം എന്താകും എന്ന് തിരിച്ചറിഞ്ഞവരാണ്. എല്ലാം മമ്മിയോട് ഞാൻ പറയാറുമുണ്ടായിരുന്നു. പിന്നെ ഏതൊരു അമ്മയ്ക്കും വരുന്നത് പോലെ ഒരു ടെൻഷൻ മമ്മിക്കും ഉണ്ടായിരുന്നു. കാരണം ആളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, പെട്ടന്ന് കണ്ടുപിടിച്ചു എന്നൊക്കെയുള്ളതുകൊണ്ട്. പക്ഷെ എന്റെ വിവാഹം നടന്ന് കാണണമെന്നത് മമ്മിയുടെ ഭയങ്കര ആഗ്രഹമായിരുന്നു'', എന്ന് റിമി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'‍ഒന്ന് ശരിയായില്ലെങ്കിൽ ഇനിയൊന്ന് തിരഞ്ഞെടുക്കരുതെന്നില്ല, ഒരു കൂട്ട് ഞാനും ‌ആഗ്രഹിക്കുന്നുണ്ട്'; മനസ് തുറന്ന് ഗൗരി കൃഷ്ണൻ
'ബിഗ് ബോസ് സീസൺ 7ലെ വിജയി അനുമോൾ തന്നെ, ആരെന്തു പറഞ്ഞാലും'; മനസുതുറന്ന് താരം