
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് പാർവതി നായർ. ചെറുപ്പം മുതൽ തന്നെ സീരിയലുകളിലും സിനിമകളിലും ആൽബങ്ങളിലുമെല്ലാം നിറസാന്നിധ്യമാണ് താരം. മകളുടെ അമ്മ എന്ന പരമ്പരയിൽ ബാലതാരമായി എത്തി പിന്നീട് അമ്മയറിയാതെ എന്ന സീരിയലിലെ കഥാപാത്രത്തിലൂടെയും പാർവതി ശ്രദ്ധിക്കപ്പെട്ടു. അമ്മയറിയാതെയിൽ നെഗറ്റീവ് റോളാണ് താരം ചെയ്തത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം 2 എന്ന പരമ്പരയിലാണ് പാർവതി അഭിനയിക്കുന്നത്. ഈ സീരിയലിൽ പകരക്കാരിയായാണ് താരം എത്തിത്. സീരിയൽ വിശേഷങ്ങൾ പറഞ്ഞുകൊണ്ടുള്ള പാർവതിയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
അമ്മയറിയാതെ എന്ന സീരിയലിലാണ് താൻ ആദ്യമായി നെഗറ്റീവ് റോൾ ചെയ്തതെന്നും ഇപ്പോൾ നെഗറ്റീവ് കഥാപാത്രം ചെയ്യാനാണ് കൂടുതൽ ഇഷ്ടമെന്നും താരം പറയുന്നു. ''നെഗറ്റീവ് കഥാപാത്രമാണെങ്കിൽ നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടാകും. പൊസിറ്റീവ് ആണെെങ്കിൽ അത്രക്കൊന്നും ചെയ്യാൻ ഉണ്ടാകില്ല. നമ്മളുടെ കഥാപാത്രം ഇഷ്പ്പെടാത്തവരുടെ കമന്റ്സ് ഒക്കെ കാണാറുണ്ട്. എന്റെ കഥാപാത്രത്തെ സ്വീകരിക്കുന്നതു കൊണ്ടാണല്ലോ അങ്ങനെയൊക്കെ ആളുകൾ പറയുന്നത്. പിന്നെ കമന്റുകൾ നോക്കി വിഷമിച്ചിരിക്കുന്ന ആളല്ല ഞാൻ. അമ്മയറിയാതെയിൽ അഭിനയിക്കുമ്പോൾ പ്രായമായ അമ്മമാരൊക്കെ വന്ന് എന്തിനാ ഭർത്താവിനോട് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്. സത്യത്തിൽ പാവമായി അഭിനയിക്കാനാണ് എനിക്ക് ബുദ്ധിമുട്ട് '', എന്നാണ് പാർവതി നായർ പറഞ്ഞത്.
അമ്മയറിയാതെ എന്ന സീരിയലിലൂടെയാണ് താൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട് പാർവതി നായർ. പറയാൻ മറന്നത്, ഈ പട്ടണത്തിൽ ഭൂതം, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ എംബിഎ പഠനത്തിന്റെ തിരക്കുകളിൽ കൂടിയാണ് പാർവതി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..