- Home
- Entertainment
- Miniscreen
- 'ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് വിമര്‍ശിക്കുന്നു, എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്': രേണു സുധി
'ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് വിമര്‍ശിക്കുന്നു, എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്': രേണു സുധി
ജീവിതം പഠിപ്പിച്ച കരുത്തില്‍ മുന്നോട്ട് പോകുന്ന രേണു സുധിയെ വിവാദങ്ങളും വിമർശനങ്ങളുമൊന്നും ബാധിക്കാറില്ല. രേണുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

വിമര്‍ശിക്കുന്നവരോട്
ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു ക്യാമറയുടെ മുമ്പിലിരുന്ന് എന്നെ വിമര്‍ശിക്കുന്നു. എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്. അവര്‍ അവരുടെ ജോലി നോക്കട്ടെ, ഞാന്‍ എന്‍റെ ജോലിയും.
കളിയാക്കിയവര്‍ മാറ്റി പറഞ്ഞു തുടങ്ങി
തുടക്കത്തില്‍ എന്‍റെ റീല്‍ വീഡിയോകളും മറ്റും കണ്ട് എന്നെ കളിയാക്കിയവര്‍ ഇന്ന് മാറ്റി പറഞ്ഞു തുടങ്ങി. തളരാതെ പിടിച്ചുനില്‍ക്കുന്ന ഞാന്‍ പലര്‍ക്കും ഒരു മാത്യകയാണെന്ന് പോലും സന്ദേശങ്ങള്‍ കിട്ടാറുണ്ട്. അതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും.
ആര് എന്ത് പറഞ്ഞാലും എന്നെ ബാധിക്കില്ല !
പരിഹസിച്ചവര്‍ക്ക് ജീവിതത്തില്‍ ഒരു ഉയര്‍ച്ചയും ഉണ്ടായിട്ടില്ല. ആര് എന്ത് എന്നെ പറഞ്ഞാലും എന്നെ അതൊന്നും ബാധിക്കില്ല. കാരണം ഞാന്‍ അതിലും വലുത് അനുഭവിച്ചിട്ട് വന്നവളാണ്. അത് തന്നെയാണ് എന്‍റെ വിജയവും.
പകച്ചുനിന്നിരുന്ന സമയം!
സുധി ചേട്ടന്‍ മരിച്ചതിന് ശേഷമുള്ള ദിനങ്ങള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നിരുന്ന സമയമായിരുന്നു അത്. വരുമാനമില്ല, കുട്ടികളെ നോക്കാന്‍ ഒരു വഴിയുമില്ല.
സാഹചര്യങ്ങള്‍ കൊണ്ട് അഭിനയത്തിലേക്ക്
ഒരു വരുമാനമെന്ന നിലയിലാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ഇതിലേയ്ക്ക് വരണമെന്ന് ആഗ്രഹിച്ചതല്ല. സാഹചര്യങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ വേണ്ട എന്ന വെയ്ക്കാത്തത്.
മറ്റുള്ളവരെ എത്ര നാള്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കും?
മറ്റുള്ളവരെ എത്ര നാള്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കും എന്നു കരുതിയും സ്വന്തം കാലില്‍ നില്‍ക്കണം എന്ന ആഗ്രഹവും ഉള്ളതു കൊണ്ട് മാത്രമാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്.
സുഹൃത്തുക്കള്‍ പോലും പറഞ്ഞത്
അന്ന് ഈ റീലുകള്‍ കണ്ടിട്ട് അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞത് അവരുടെ വീട്ടുക്കാര്‍ക്ക് പോലും ഇതൊന്നും ഇഷ്ടപ്പെടുന്നില്ല, ഇതൊക്കെ നിര്‍ത്തൂ എന്നാണ്.
ഇന്നത്തെ രേണു സുധി
പക്ഷേ അന്ന് ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നിരുന്നെങ്കില്‍ ഇന്നത്തെ രേണു സുധിയായി മാറാന്‍ കഴിയില്ലായിരുന്നു.