'നീ ശരിക്കും ഒരു സുന്ദരി തന്നെ...'; ആദ്യ ഇന്റർനാഷണൽ സോളോ ട്രിപ്പുമായി പേളി മാണി

Published : Jul 16, 2026, 04:02 PM IST
Pearle Maaney

Synopsis

അവതാരകയും യൂട്യൂബറുമായ പേളി മാണി തന്റെ ആദ്യത്തെ അന്താരാഷ്ട്ര സോളോ യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. യാത്ര വിജയകരമായി പൂർത്തിയാക്കിയെന്നും കൂടുതൽ വിശേഷങ്ങൾ വ്‌ളോഗിലൂടെ പങ്കുവെക്കുമെന്നും പേളി അറിയിച്ചു.

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി തുടക്കം കുറിച്ച പേളി മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത് ബിഗ് ബോസ് മലയാളത്തിലൂടെയാണ്. സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയവും പിന്നീടുള്ള ഇവരുടെ വിവാഹവുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് 'പേളി മാണി ഷോ' എന്ന പേരിൽ സ്വന്തമായൊരു യുട്യൂബ് പ്രോഗ്രാം നടത്തി തെന്നിന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി മാറിയിരിക്കുകയാണ് പേളി.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാൾ കൂടിയാണ് പേളി. കുടുംബവും സുഹൃത്തുക്കളും ഒന്നിച്ചുള്ള യാത്രകളുടെ വിശേഷങ്ങൾ പേളി തന്റെ യൂട്യൂബ് ചാനൽ വഴിയും സോഷ്യൽ മീഡിയ വഴിയുമൊക്കെ ആരാധകരെ അറിയിക്കാറുണ്ട്. എന്നാലിപ്പോൾ തന്റെ ആദ്യ ഇന്റർനാഷണൽ സോളോ ട്രിപ്പിന്റെ വിശേഷങ്ങളാണ് പേളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

''ഒരു തടാകം, ഒരു പര്‍വ്വതം, പിന്നെ യാത്രകള്‍ ചെയ്യാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ആത്മാവും. Skalnaté Pleso... നീ ശരിക്കും ഒരു സുന്ദരി തന്നെയാണ്! ആദ്യത്തെ അന്താരാഷ്ട്ര സോളോ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കി. പക്ഷേ ഞാന്‍ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല... അവിടുത്തെ ആളുകള്‍ അത്രയധികം സൗഹൃദത്തോടെയാണ് പെരുമാറിയത്. ചിത്രങ്ങള്‍ പകര്‍ത്തിത്തരാനും, വഴി തെറ്റുമ്പോള്‍ വഴി കാണിച്ചുതരാനും, സൈന്‍ ബോര്‍ഡുകള്‍ വായിച്ചു മനസിലാക്കാനും, എന്തിനേറെ അവരുടെ പ്രിയപ്പെട്ട കഫേകള്‍ പരിചയപ്പെടുത്തിത്തരാന്‍ പോലും അവര്‍ക്കൊക്കെ വലിയ സന്തോഷമായിരുന്നു. യാത്രയിലുടനീളം ഞാന്‍ വ്‌ളോഗ് ചെയ്യുന്നുണ്ടായിരുന്നു. കൂടുതൽ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കൂ'', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പേളി കുറിച്ചത്.

ഭർത്താവ് ശ്രീനിഷ് അരവിന്ദ്, ന‍ടിയും പേളിയുടെ അടുത്ത സുഹൃത്തുമായ അമല പോൾ, നടിയും മോഡലുമായ ഷോൺ റോമി, സഹോദരി റേച്ചൽ മാണി തുടങ്ങി നിരവധിപ്പേർ പേളിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'വീട് ചങ്ങനാശ്ശേരി, ലൊക്കേഷൻ അയച്ചുതരാം, നേരിട്ട് അടിക്കാം'; സായ് കൃഷ്ണയ്ക്ക് ബിഷപ്പ് നോബിൾ ഫിലിപ്പിന്റെ മറുപടി
രേണുവിനെ ആത്മാര്‍ത്ഥമായി ഇഷ്ടമുള്ളവരോട്..; ലക്ഷ്മി നക്ഷത്രയ്ക്ക് ചിലത് പറയാനുണ്ട്