'ഒരു അനുജനെയും അനുജത്തിയെയും കിട്ടി, ഇഷ്ടം മാത്രം'; പോസ്റ്റുമായി ആൻമരിയ

Published : Apr 27, 2026, 03:31 PM IST
ann maria

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'ഇഷ്ടം മാത്രം' എന്ന ജനപ്രിയ പരമ്പര അവസാനിക്കുന്നു. പരമ്പരയിലെ അഭിനേത്രിയായ ആൻമരിയയാണ് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഈ സൂചന നൽകിയത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിലൊന്നാണ് 'ഇഷ്ടം മാത്രം'. മ‍ൃദുല വിജയ്, റെയ്ജൻ എന്നിവരാണ് പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇഷിത. മഹേഷ് എന്നീ കഥാപാത്രങ്ങളായിട്ടാണ് പരമ്പരയിൽ ഇവർ എത്തുന്നത്. മൃദുലയെയും റെയ്ജനെയും കൂടാതെ ആൻമരിയ, അഖിൽ ആനന്ദ്, മനു വർമ, അശ്വതി പിള്ള, ലക്ഷ്മി പ്രസാദ്, ദുവ പർവീൺ തുടങ്ങിയവരാണ് പരമ്പരയിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾ. സീരിയൽ ലൊക്കേഷനിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഈ താരങ്ങളിൽ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇഷ്ടം മാത്രം സീരിയൽ അവസാനിക്കാൻ പോകുന്നുവെന്ന സൂചനയാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ആൻമരിയ നൽകുന്നത്. മൃദുലയും റെയ്ജനും അനുജത്തിയും അനുജനും പോലെയായിരുന്നുവെന്നാണ് ആൻമരിയ ഇൻസ്റ്റഗ്രാമിൽ‌ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ''രണ്ടര വർഷത്തെ യാത്രയിൽ ഞങ്ങൾ ഒരു ഫാമിലി പോലെ തന്നെ ആയിരുന്നു.. എനിക്ക് ശരിക്കും ഒരു അനുജനെയും അനുജത്തിനെയും കിട്ടി... ഇനിയും ഞങ്ങൾക്കു ഒരുമിച്ചു വർക്ക്‌ ചെയ്യാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു... ഇഷ്ടം മാത്രം'', എന്നാണ് ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആൻമരിയ കുറിച്ചത്.

''ഇഷ്ടം മാത്രം... ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് കലവൂർ സർനോടാണ് (കലവൂർ രവികുമാർ) എനിക്ക് ഈ പ്രൊജക്റ്റ്‌ തന്നതും ഒരുപാട് പ്രതിസന്ധികൾ വന്നപ്പോൾ തളരാതെ മുന്നോട്ടു പോകാൻ സപ്പോർട്ട് ചെയ്തും സർ തന്നെ ആണ്.. അതുകൂടാതെ ചന്ദ്രൻ ചേട്ടനും (രാമന്തളി ചന്ദ്രൻ) എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.. രണ്ട് പേർക്കും ഒരുപാട് നന്ദി സർ ന്റെ കൈയിൽ നിന്ന് തന്നെ മൊമെന്റോ കിട്ടിയതിലും ഒരുപാട് സന്തോഷം'', എന്നും മറ്റൊരു പോസ്റ്റിൽ ആൻമരിയ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

സെൻസറിങ് പൂർത്തിയാക്കി 'പേട്രിയറ്റ്'; പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്നു; മെയ് 1 ന് തിയേറ്ററുകളിൽ
'ഒരു കുടുംബവും നന്നാകുന്നത് സഹിക്കില്ല'; തന്നെയും ഭാര്യയെയും ചിലർ തെറ്റിക്കാൻ ശ്രമിക്കുന്നെന്ന് അഖിൽ മാരാർ