'ഭാര്യയ്ക്ക് അവിഹിതം വരെയായി, കുഞ്ഞ് കിടക്കുന്ന വ‍യറിന് എന്ത് മോശം?'; ആഞ്ഞടിച്ച് അഭിലാഷും ശ്രീക്കുട്ടിയും

Published : Jun 01, 2026, 05:50 PM IST
Abhilash

Synopsis

സോഷ്യൽ മീഡിയ താരങ്ങളായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയും തങ്ങളുടെ പ്രെഗ്നൻസി ഫോട്ടോഷൂട്ടിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി. വയറു കാണിച്ചുള്ള ചിത്രങ്ങളെ ചൊല്ലിയുള്ള നെഗറ്റീവ് കമന്റുകൾക്കാണ് ഇരുവരും പ്രതികരിച്ചത്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമായ പേരായിരിക്കും അഭിശ്രീ. മിനിസ്ക്രീൻ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. തങ്ങളുടെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമിപ്പോൾ. ഇവരുടെ പ്രഗ്നനൻസി ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ടു വന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടി പറയുകയാണ് അഭിശ്രീ ഇപ്പോൾ. ശ്രീക്കുട്ടി വയറു കാണിച്ച് ഫോട്ടോ എടുത്തതിനെക്കുറിച്ചായിരുന്നു കമന്റുകൾ. ഇത്തരം കമന്റുകൾക്കെല്ലാം വയർ കാണിച്ചു തന്നെയാണ് ഇവർ പ്രതികരിക്കുന്നതും.

''ഈ വയറു കണ്ടിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. എന്റെ കുഞ്ഞ് പുറത്തുവരാന്‍ പോകുന്നു, ഇതുപോലെ ഒരു വയറ്റിലാണ് ഞാനും ജനിച്ചത്. ഗര്‍ഭകാലത്തിന്റെ പവിത്രത ഈ ഫോട്ടോ ഷൂട്ടിലൂടെ നശിപ്പിച്ചു. ഭാര്യയുടെ വയര്‍ എന്തിനാണ് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. കാശിന് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ എന്നൊക്കെയാണ് കമന്റുകൾ. പത്ത് ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ പൈസ വരുമെന്ന് നിങ്ങളോടാരാണ് പറഞ്ഞത്. ഞാനാണോ അവളുടെ ഡ്രസ് ഏതാണെന്ന് തീരുമാനിക്കേണ്ടത്. അത് അവളുടെ സ്വാതന്ത്ര്യമാണ്. അതില്‍ ഞാനെന്തിനാണ് അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത്?'', എന്നായിരുന്നു അഭിലാഷിന്റെ ചോദ്യം.

''ഈ ഫോട്ടോ ഷൂട്ട് ചെയ്യുന്നവരൊക്കെ മോശക്കാരാണെന്നാണ് ചിലരുടെയൊക്കെ ധാരണ. ഞങ്ങള്‍ മാത്രമാണ് ഇത് ചെയ്തതെന്നാണ് അവരൊക്കെ പറയുന്നത്. അമ്മയാവുന്നത് നല്ല കാര്യം. പക്ഷേ, ഇത് കുറച്ച് ഓവറാണ്, നാണവും മാനവും വേണം എന്നായിരുന്നു ഒരു കമന്റ്. ഞാന്‍ കാണിച്ചത് കുഞ്ഞ് കിടക്കുന്ന ഭാഗമാണ്. അതിലെന്ത് മോശമാണ് ഉള്ളതെന്ന് മനസിലാവുന്നില്ല'', എന്ന് ശ്രീക്കുട്ടിയും പ്രതികരിച്ചു. 'ഒരു ഫോട്ടോ ഇട്ടതിന് ശ്രീകുട്ടിക്ക് അവിഹിതം വരെ ആയി', എന്ന ക്യാപ്ഷനോടെ ആയിരുന്നു അഭിശ്രീയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഇവരെ പിന്തുണച്ച് രം​ഗത്ത് എത്തിയത്. ഒപ്പം അഭിലാഷ് തെറി പറഞ്ഞതിനെ വിമർശിക്കുന്നവരുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കാൻസറാണെന്നുള്ള പ്രചാരണം കിച്ചുവും അറിഞ്ഞുകാണും, പക്ഷെ എന്നെ വിളിച്ചില്ല; കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് നന്ദിയുണ്ട്..: രേണു സുധി
'അയാൾക്ക് പറ്റിയ അബദ്ധം, അലർജിയായി, മുഖത്ത് ചൊറിച്ചിലും പൊള്ളലും'; ലിവർ അടിച്ചുപോയെന്ന പ്രചരണത്തിൽ ആദിത്യൻ ജയൻ