
ആര്യ ബഡായ്‍- സിബിൻ ബെഞ്ചമിൻ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിവാഹം ഈ വരുന്ന ചിങ്ങത്തിലുണ്ടാകുമെന്ന് ആര്യ അറിയിച്ചു കഴിഞ്ഞു. ഇതിനിടെ, ആദ്യവിവാഹത്തിലെ മകനോടൊപ്പം സിബിൻ പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. ''മൈ ചൊക്കൻ... അപ്പനും മോനും'' എന്നാണ് സിബിൻ കുറിച്ചത്. റയാൻ എന്നാണ് സിബിന്റെ മകന്റെ പേര്. ഫോട്ടോയുടെ താഴെ സ്നേഹം അറിയിച്ച് ആര്യയും കമന്റ് ചെയ്തിട്ടുണ്ട്. ''മുത്തുമണീസ്... അപ്പാസ് ബിഗ് ബോയ്'', എന്നാണ് ചിത്രത്തിനു താഴെ ആര്യ കുറിച്ചത്. ആര്യയെ കൂടാതെ നിരവധി പേർ സിബിന്റെ പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി പോസ്റ്റിടുന്നയാളല്ല താനെന്നും അതുകൊണ്ടാണ് മകനൊപ്പമുള്ള പോസ്റ്റുകൾ അധികം കാണാത്തതെന്നും സിബിൻ മുൻപ് പറഞ്ഞിരുന്നു. പക്ഷേ, റയാന്റെ നിരവധി ഫോട്ടോകൾ ഞാൻ ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്. അവന് വേണ്ടി ഒരു ഫോൾഡർ തന്നെയുണ്ടെന്നും സിബിൻ പറഞ്ഞിരുന്നു.
സിബിന്റേയും ആര്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തില്‍ ആര്യക്ക് റോയ എന്ന ഒരു മകളുണ്ട്. സിബിൻ തന്നെയാണ് വിവാഹക്കാര്യം മകളോട് ആദ്യം സംസാരിച്ചതെന്നാണ് ആര്യ കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞത്. തങ്ങള്‍ നാല് പേരുള്ള ഒരു കുടുംബമായാണ് ഒരുമിക്കാന്‍ പോകുന്നതെന്ന് സിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ''എന്റെ ഉറ്റ ചങ്ങാതിയും നിശബ്‍ദതയിലെ എന്റെ ചിരിയും എന്റെ ആശ്വാസവുമായ എന്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്.
എന്റെ ചോക്കി, എന്റെ മകൻ റയാൻ, ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്'', എന്നും സിബിൻ കുറിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക