"ഉള്ളകാര്യം പറയാലോ പിണറായി വിജയൻ നല്ലതാണ്": അനുമോൾ

Published : Mar 05, 2026, 10:04 AM IST
Anumol about Pinarayi Vijayan

Synopsis

Bigg boss malayalam season 7 winner Anumol about kerala cm Pinarayi Vijayan. ബിഗ് ബോസ് വിജയിയായ നടി അനുമോൾ, മുഖ്യമന്ത്രി പിണറായി വിജയനെ നല്ല നേതാവെന്ന് വിശേഷിപ്പിച്ചു. ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കവെയായിരുന്നു പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ 7 വിജയ്‍യും മിനിസ്ക്രീൻ താരവുമായ അനുമോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു. പിണറായിയെ വെല്ലുന്ന ഒരു നേതാവ് കേരളം ഭരിക്കാൻ ഇനിയുണ്ടാവുമോ എന്ന യൂട്യൂബേഴ്‌സിന്റെ ഹൊധ്യത്തിന് മറുപടി പറയുകയായിരുന്നു അനുമോൾ. "പുള്ളി നല്ലതാ, ഉള്ളകാര്യം പറയാലോ, പിണറായി സാർ നല്ലതാണ്. സാറിനെ ഇഷ്ടപ്പെടാത്ത ആൾക്കാർ കാണുമായിരിക്കും ഇഷ്ടപ്പെടുന്നവരുണ്ടാവും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ, ഞാൻ ഇഷ്ടപ്പെടുന്നപോലെ നിങ്ങൾ ഇഷ്ടപ്പെടണം എന്നില്ലല്ലോ." അനുമോൾ പറയുന്നു.

നിരവധി പേരാണ് വീഡിയോക്ക് താഴെ അനുമോൾക്ക് പിന്തുണയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയപ്പോഴായിഉർന്നു അനുമോളുടെ പ്രതികരണം. പൊങ്കാല ദിവസം താൻ മറ്റൊരു പരിപാടിയും കമ്മിറ്റ് ചെയ്യില്ലെന്നും, ചെറിയ പ്രായം മുതൽ പൊങ്കാല ഇടാൻ തുടങ്ങിയ ആളാണ് താനെന്നും, ബിഗ് ബോസ്സിൽ 100 ദിവസം നിൽക്കാൻ കഴിയണമെന്ന് താൻ കഴിഞ്ഞ വര്ഷം പൊങ്കാലയിട്ടപ്പോൾ ആഗ്രഹിച്ചിരുന്നുവെന്നും അനുമോൾ തുറന്നുപറഞ്ഞു. ഇത്തവണയും തനിക്ക് ഒരാഗ്രഹമുണ്ടെന്നും അത് അമ്മ നടത്തിതരുമെന്നാണ് വിശ്വാസമെന്നും അനുമോൾ കൂട്ടിച്ചേർത്തു.

"ഞാൻ എല്ലാവർഷവും പൊങ്കാല ഇടാറുള്ള ആളാണ്. എല്ലാവർഷത്തെയും പോലെ ഇത്തവണയും നല്ല തിരക്കാണ്. എല്ലാവരും ഒത്തുകൂടുന്നത് കാണുമ്പോൾ തന്നെ സന്തോഷമാണ്. തിരുവനന്തപുരം കാരിയായതിൽ ഒരുപാട് അഭിമാനിക്കുന്നു. ഒരു വർഷത്തെ കലണ്ടർ ആദ്യം കിട്ടുമ്പോൾ നോക്കുന്നത് ആറ്റുകാൽ പൊങ്കാല എന്നാണെന്നാണ്. പൊങ്കാല ദിവസം ഞാൻ വേറൊരു പരിപാടിയും കമ്മിറ്റ് ചെയ്യാറില്ല. എല്ലാവർഷവും ഓരോ ആ​ഗ്രഹങ്ങൾ മനസിൽ വച്ചിട്ടാണല്ലോ പൊങ്കാല ഇടുന്നത്. ആ ആ​ഗ്രഹത്തിന്റെ പുറത്ത് പ്രാർത്ഥിച്ച് പൊങ്കാല ഇടുന്നു. ആ ആ​ഗ്രഹം അമ്മ സാധിച്ചു തരുന്നു. ഞാൻ ഭയങ്കര വിശ്വാസിയും ഭക്തയുമാണ്. ചെറിയ പ്രായം മുതൽ പൊങ്കാല ഇടാൻ തുടങ്ങിയ ആളാണ് ഞാൻ. അന്നൊക്കെ വെറുതെ ഇടുമായിരുന്നു. വലുതാകുംന്തോറും ആ​ഗ്രഹങ്ങൾ പറയും. അത് അമ്മ സാധിച്ച് തരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്" അനുമോൾ പറഞ്ഞു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ലിച്ചിയെ മാത്രം ഫോക്കസ് ചെയ്തുകൊണ്ടായിരുന്നു ഇന്നലെ ചിലരുടെ പൊങ്കാല, പലരെയും താരങ്ങളിൽ ചിലർ വിളിച്ചതാണെന്ന വിവരം കിട്ടി..'; പ്രതികരിച്ച് സായ് കൃഷ്ണ
പതിനാറാം വയസ്സിൽ സീരിയലിൽ എത്തി, ഇരുപത് വയസ്സിൽ ആദ്യ വിവാഹം; ഒരാൾക്കു വേണ്ടിയും സമയവും ജീവിതവും കളയരുത്..; തുറന്നുപറഞ്ഞ് അപ്സര രത്നാകരൻ